വെറും 10 വയസാണ് എന്റെ പ്രായം ! ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് ആളുകളെ സഹായിക്കാമായിരുന്നു; അവളുടെ വാക്കുകള്‍ ലോകത്തെ കണ്ണീരണിയിക്കുന്നു…

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ഇതിന്റെ ദുരന്തഫലം ഏറെ അനുഭവിക്കേണ്ടി വരുന്നത് ദുര്‍ബല വിഭാഗമായ കുട്ടികളാണ്. സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ 148 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇക്കൂട്ടത്തില്‍ 10 വയസുകാരി നദീന്‍ അബ്ദെലിന്റെ വാക്കുകള്‍ ഇപ്പോള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍ ചുറ്റും കൂടി നില്‍ക്കുന്ന കുട്ടികളെ ചൂണ്ടിയാണ് അവള്‍ ലോകത്തോട് സങ്കടപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നദീന്റെ വാക്കുകള്‍ ഇങ്ങനെ…എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഞാന്‍ വെറും കുട്ടിയാണ്. എന്റെ കുടുംബം പറയുന്നത് അവര്‍ നമ്മളെ വെറുക്കുന്നു എന്നാണ്. നമ്മള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണെന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവര്‍ക്ക് മുകളിലേക്ക് എന്തിനാണ്…

Read More