പബ്ജി ഇന്ത്യയില്‍ തിരിച്ചു വരുന്നു ? ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് കൊറിയന്‍ കമ്പനി;പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

ഇന്ത്യയിലേക്കുള്ള പബ്ജിയുടെ മടങ്ങി വരവിന് കളമൊരുങ്ങുന്നു. പബ്ജിയുടെ മാതൃകമ്പനി ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വേര്‍പെടുത്തിതോടെയാണിതിന് സാഹചര്യമൊരുങ്ങുന്നത്. കമ്പനി പ്രസ്താവന പ്രകാരം, ‘ ഇനിമുതല്‍ ടെന്‍സെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലില്‍ അവകാശം ഉണ്ടായിരിക്കില്ലെന്ന് കൊറിയന്‍ കമ്പനി അറിയിച്ചു. പുതിയ നീക്കവുമായി മുന്നോട്ട് പോകുമ്പോള്‍ പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏതാനും ദിവസം മുമ്പ് നിരോധിച്ച പബ്ജി ഗെയിമിനെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനമാണിത്. ദക്ഷിണ കൊറിയന്‍ ഗെയിമിംഗ് കമ്പനിയായ പബ്ജി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും വികസിപ്പിച്ചതുമായ ഒന്നാണ് പബ്ജി മൊബൈല്‍ ആപ്ലിക്കേഷനും. തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കുന്ന കാര്യങ്ങളില്‍ കമ്പനിക്ക് തന്നെ തീരുമാനമെടുക്കാം. ഇതിനാലാണ് പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ കാര്യങ്ങള്‍ കൊറിയന്‍ കമ്പനിയുടെ അധീനതയിലേക്ക് തന്നെ മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ പാലിക്കാനും സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനും…

Read More