അത് അസം സ്വദേശിയുമല്ല വസ്ത്രത്തില്‍ പിടിച്ചു വലിക്കുന്നത് ഇന്ത്യന്‍ ജവാനുമല്ല ! വ്യാജ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വാര്‍ത്താ ഏജന്‍സികള്‍…

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരം വ്യാജ ചിത്രങ്ങളുടെ പ്രചരണത്തില്‍ കുടുങ്ങുന്നതാവട്ടെ സാധാരണക്കാരും. നിജസ്ഥിതി മനസിലാക്കാതെ ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നതും കുറ്റകരവുമാണ്. എന്നാലിതാ അത്തരത്തിലുള്ള വ്യാജ ചിത്രത്തിന്റെ പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥന്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന യുവതിയുടെ വസ്ത്രത്തില്‍പ്പിടിച്ചു വലിക്കുന്നു എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അസം സ്വദേശിയായ യുവതിയാണ് ചിത്രത്തിലുള്ളതെന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പ്രചരിക്കപ്പെടുന്നത്. ഇങ്ങനെയാണ് ഇന്ത്യന്‍ ജവാന്മാര്‍ സ്ത്രീകളോട് പെരുമാറുന്നത് എന്നര്‍ഥം വരുന്ന ഹിന്ദിയിലുള്ള കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിക്കപ്പെടുന്നത്. പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച അസം സ്വദേശിനിയായ യുവതിയോട് ഇന്ത്യന്‍ ജവാന്‍ മോശമായി പെരുമാറുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. വളരെപ്പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്. എന്നാല്‍ കുറിപ്പിലെ അവകാശവാദം തെറ്റാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍…

Read More

ഞങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാന്‍ തയ്യാര്‍ ! പൗരന്മാരല്ലാത്ത ആരെങ്കിലും വന്നാല്‍ അവരെ തിരിച്ചയയ്ക്കും; ഇന്ത്യയിലുള്ള ബംഗ്ലാദേശികളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്…

തങ്ങളുടെ പൗരന്മാര്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ തയ്യാറെന്ന് അറിയിച്ച് ബംഗ്ലാദേശ്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ ഒരു പട്ടിക തയാറാക്കാന്‍ തങ്ങള്‍ ഇന്ത്യയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അതനുസരിച്ചുള്ള പൗരന്മാരെ തങ്ങള്‍ രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മോമന്‍ അറിയിച്ചു. ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാല്‍ ഞങ്ങള്‍ അവരെ തിരിച്ചയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അബ്ദുള്‍ മോമന്‍. എന്‍.ആര്‍.സി പ്രക്രിയ ആഭ്യന്തര കാര്യമാണെന്നും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായും ബംഗ്ലാദേശ്-ഇന്ത്യ ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ‘മധുരതരമായ’തും സാധാരണവുമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യങ്ങള്‍ ആ…

Read More