ഊട്ടി നഗരത്തെ കിടുകിടാ വിറപ്പിച്ച് കരടി ! രാവിലെ കട തുറക്കാനെത്തിയവര്‍ കരടിയെക്കണ്ട് ഓടിയകന്നത് പുലിയുടെ വേഗത്തില്‍;വീഡിയോ വൈറലാകുന്നു…

കോയമ്പത്തൂര്‍: കലാഭവന്‍ മണി നായകനായ മൈഡിയര്‍ കരടി എന്ന സിനിമ മലയാളികളുടെയെല്ലാം മനസ്സിലുണ്ടാവും. അതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഊട്ടിയില്‍ നടന്നത്. ഊട്ടിയെ വിറപ്പിച്ച ശേഷമാണ് കരടി കീഴടങ്ങിയത്. ഇന്നലെ രാവിനെ ആറു മണിക്ക് ഗണപതി തിയറ്ററിന്റെ സമീപം നടക്കാനിറങ്ങിയവരാണ് ആദ്യം കരടിയെ കണ്ടത്. ഉടന്‍ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു. കരടി മാര്‍ക്കറ്റ് റോഡിലിറങ്ങി കെട്ടിടങ്ങളുടെ മുകളില്‍ കയറി വരാന്തയിലൂടെ ഓടി നടന്നു. രാവിലെ കട തുറക്കാനെത്തിയവര്‍ കരടിയെക്കണ്ട് ഭയന്നോടി. നഗരത്തില്‍ കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. വൈകിട്ട് മൂന്നു മണിയോടെ മുതുമലയില്‍ നിന്നുമെത്തിയ ഡോ.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് കരടിയെ പിടികൂടി. ഏകദേശം ആറു വയസുള്ള കരടിയാണ് ഊട്ടിയെ കിടുകിടാ വിറപ്പിച്ചത്. ഏകദേശം കരടിക്ക് ആറു വയസാണ് പ്രായം. ഗണപതി തിയറ്ററിനു സമീപത്തുള്ള ഒരു വീടിന്റെ പുറം ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്ത് വിശ്രമിക്കുമ്പോഴാണ് കരടിയെ…

Read More