വഞ്ചിയില്‍ മീന്‍ പിടിക്കുന്ന സുന്ദരിയ്ക്ക് കൂട്ട് കരടി ! ആര്‍ച്ചി എന്ന കരടിയും വെറോണിക്ക എന്ന സുന്ദരിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ…

അരുമ മൃഗങ്ങള്‍ എല്ലാ മനുഷ്യരുടെയും ഇഷ്ടമാണ്. നായ്ക്കളെയും പൂച്ചകളെയും ഇണക്കി വളര്‍ത്തുന്നത് സര്‍വ സാധാരണമാണെങ്കിലും വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ താരതമ്യേന കുറവാണ്. റഷ്യയിലെ കിഴക്കന്‍ സൈബീരിയയിലെ നോവോസിബിര്‍സ്‌കയിലെ വെറോണിക്ക ഡിച്ച്ക എന്ന യുവതിക്ക് പ്രിയ ഒരു കരടിയോടാണ്. ആര്‍ച്ചി എന്നു പേരിട്ടിരിക്കുന്ന ഭീമന്‍ കരടി ഇവരുടെ ഓമനയാണ്. വീട്ടിലെ ഒരു അംഗത്തെ പോലെ വളര്‍ത്തുന്നു. വെറോണിക്ക മീന്‍പിടിക്കാന്‍ പോകുമ്പോഴും ഒപ്പം കൂട്ടുക ആര്‍ച്ചിയെയാണ്. രണ്ടു വര്‍ഷം മുമ്പാണ് സഫാരി പാര്‍ക്കില്‍ നിന്നും ആര്‍ച്ചിയെ രക്ഷപെടുത്തിയത്. ഇതോടെ വെറോണിക്ക വീട്ടില്‍ പെറ്റായി ആര്‍ച്ചിയെ വളര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ഉറ്റചങ്ങാതിമാരും ആത്മബന്ധമുള്ളവരുമായി. വഞ്ചിയില്‍ കയറി മീന്‍പിടിക്കാന്‍ പോകാനും ആര്‍ച്ചിയെയും വെറോണിക്ക ഒപ്പം കൂട്ടും. ഇങ്ങനെ ഒപ്പം കൂട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. കറുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും ധരിച്ച സുന്ദരിയായ യുവതി അതിഭീമനായ ഒരു കരടിക്കൊപ്പം കൂളായിരുന്ന് മീന്‍…

Read More

നിനക്ക് എങ്ങനെ കിട്ടി കുട്ടീ ഇത്ര ധൈര്യം ! വളര്‍ത്തു നായകളെ ഉപദ്രവിച്ച കരടിയെ പിടിച്ചു തള്ളി പതിനേഴുകാരി; അമ്പരപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

വളര്‍ത്തു നായകളെ വീട്ടിലെ ഒരു അംഗമായി കരുതുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ ജീവനായി കരുതുന്ന വളര്‍ത്തു മൃഗത്തെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും നോക്കി നില്‍ക്കാനാവില്ല. അത്തരത്തില്‍ തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പതിനേഴുകാരിയുടെ അമ്പരിപ്പിക്കുന്ന വീഡിയോ യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം നടക്കുന്നത്. ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. ഭിത്തിയുടെ മുകളില്‍ നില്‍ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കാന്‍ തുടങ്ങിയതും ഹേലി അവിടേയ്ക്ക് ഓടിയെത്തുകയായിരുന്നു. ശേഷം കരടിയെ ഭിത്തിയില്‍ നിന്ന് പിടിച്ചുതള്ളുന്ന ഹേലിയെ ആണ് വീഡിയോയില്‍ കാണുന്നത്. കരടി വീണതും തന്റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുന്ന ഹേലിയെയും വീഡിയോയില്‍ വ്യക്തമാണ്. ഹേലിയുടെ കസിനാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ…

Read More

കാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട പൊരിഞ്ഞ പോരാട്ടം ! ഒടുവില്‍ ജയിച്ചതോ ? വീഡിയോ വൈറലാകുന്നു…

കാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ടെന്നസിയിലെ ഗാട്ട്‌ലിന്‍ബര്‍ഗിലാണ് സംഭവം നടന്നത്. ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വിനോദ സഞ്ചാരികളുടെ സംഘമാണ് വഴിയരികില്‍ നടന്ന മൃഗങ്ങളുടെ പോരാട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത്. അമേരിക്കന്‍ ബ്ലാക്ക് ബെയര്‍ ഇനത്തില്‍ പെട്ട കരടിയും അധിനിവേശ ജീവിയായ കാട്ടുപന്നിയും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം നടന്നത്. വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന ഫിലിപ് താല്‍ബോട്ട് ആണ് ദൃശ്യം പകര്‍ത്തിയത്. പോരാട്ടത്തിനിടയില്‍ കരടി പല തവണ കാട്ടുപന്നിയുടെ കഴുത്തില്‍ പിടിമുറുക്കി അതിനെ കുത്തനെയുള്ള കയറ്റത്തിലൂടെ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുത്തനെയുള്ള പ്രതലത്തിലേക്ക് കാട്ടുപന്നിയെ വലിച്ചുകയറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ വഴിയില്‍ കാഴ്ചക്കാര്‍ കൂടിയതോടെ ഇരയെ ഉപേക്ഷിച്ച് മുകളിലേക്ക് കയറി കാടിനുള്ളില്‍ മറയുകയായിരുന്നു. ദാരുണമായി പരിക്കേറ്റ കാട്ടുപന്നി അവിടെത്തന്നെ തുടര്‍ന്നു. കാഴ്ചക്കാര്‍ മടങ്ങുമ്പോള്‍ ഇരയെ ഭക്ഷണമാക്കാം എന്നു കരുതിയാവും കരടി…

Read More

നരഭോജിക്കടുവയെ നിര്‍ഭയം നേരിട്ട് കരടി ! അരമണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ രണ്ടുപേരും തളര്‍ന്നു; ഒടുവില്‍ കരടിയെ ശാപ്പിടാമെന്ന മോഹം ഉപേക്ഷിച്ചു കടുവ മടങ്ങി…

കടുവയുമായി ഏറ്റുമുട്ടാന്‍ കാട്ടിലെ ഒരുമാതിരി ജീവികള്‍ക്കൊന്നും ധൈര്യമുണ്ടാവില്ല. എന്നാല്‍ ഒരു നരഭോജിക്കടുവയുമായി പൊരിഞ്ഞ പോരാട്ടം നടത്തിയ കരടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒടുവില്‍ പോരാടി ക്ഷീണിച്ച് അവശനായതോടെ കരടിയെ ഇരയാക്കാനുള്ള ശ്രമം കടുവ ഉപേക്ഷിച്ചു. കരടിയുടെ തലയ്ക്ക് തന്നെ പിടിയിട്ട കടുവ തന്റെ ഉദ്യമം വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പിന്മാറുകയായിരുന്നു. തഡോബ അന്ധരേി കടുവാ സങ്കേതത്തില്‍ നിന്നും ഒരു ടൂര്‍ ഓപ്പറേറ്ററാണ് അപൂര്‍വ്വമായ ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടുവ പിടിമുറുക്കിയതോടെ കരടി ഉച്ചത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ നേരത്തെ പിടിവലിക്കൊടുവില്‍ ക്ഷീണിച്ച് അവശനായ കടുവ കരടിയെ ഉപേക്ഷിച്ചു പോയി. ഒരു തടാകത്തിന്റെ തീരത്താണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. കടുവ പിടിവിട്ടതോടെ ഒന്ന് ക്ഷീണം തീര്‍ത്ത ശേഷം കരടി കടുവയ്ക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുത്തു. തടാകത്തിലേക്ക് ഓടിയാണ് കരടിയുടെ പിടിയില്‍ നിന്നും കടുവ രക്ഷ നേടിയത്.…

Read More

ചാത്തന്നൂരില്‍ ഇറങ്ങിയ അജ്ഞാത ജീവി കരടിയോ ? നാട്ടുകാരും പോലീസും അജ്ഞാത ജീവിയെത്തപ്പി പരക്കം പായുന്നു…

ചാത്തന്നൂരിനു സമീപം അജ്ഞാത ജീവിയെ കണ്ടുവെന്ന വിവരം നാട്ടുകാരെയാകെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. കരടിയാണെന്നാണ് സംശയം. പോലീസ് പട്രോളിംഗ് സംഘവും വനംവകുപ്പിന്റെ ദ്രുതകര്‍മ സേനയും പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഭവം. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ സുരേഷ്ബാബു, സിപിഒ സതീശ് കുമാറും പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. വരിഞ്ഞത്ത് ശീമാട്ടിയിലേക്കു വരുന്നതിനിടെയാണ് ആദ്യം കരടി മുന്നില്‍ പെടുന്നത്. കുറച്ചു ദൂരം ഓടിയ ശേഷം ഇരുട്ടില്‍ മറഞ്ഞു. ഇതിനു കുറച്ച് അകലെ ശീമാട്ടി ജംക്ഷനു സമീപത്ത് കാറില്‍ സഞ്ചരിച്ച കുടുംബം കരടിയെ കണ്ടതായി പറയുന്നു. ശീമാട്ടിക്കു സമീപം നിന്ന മത്സ്യക്കച്ചവടക്കാരോട് ഇവര്‍ വിവരം പറഞ്ഞു. പൊലീസ് സംഘം സ്റ്റേഷനില്‍ എത്തിയ ശേഷം വീണ്ടും ശീമാട്ടിയിലേക്കു വരുമ്പോള്‍ ജെഎസ്എമ്മിനു സമീപം വച്ച് കരടി വീണ്ടും പൊലീസിനു മുന്നില്‍ പെട്ടു. പുരയിടത്തില്‍ നിന്നു ദേശീയപാതയിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്ന് ഓടി…

Read More

തണുത്തു വിറച്ചു നടന്നപ്പോള്‍ കണ്ടത് കാര്‍ ! പിന്നെ ഒട്ടും അമാന്തിച്ചില്ല ഡോര്‍ തുറന്നങ്ങ് അകത്തു കയറി; കാറില്‍ കയറിയ കരടിയ്ക്ക് സംഭവിച്ചത്…

മഞ്ഞുകാലമെത്തിയതോടെ ജീവികളെല്ലാം തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള പരക്കംപാച്ചിലാണ്. കരടികളും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. അതുകൊണ്ട് തന്നെ കരടികള്‍ അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാഹനങ്ങളും വീടുകളും പൂട്ടാതെ പുറത്തുപോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാരണം കരടികള്‍ ഏതു സമയത്തും ഭക്ഷണമന്വേഷിച്ച് ഇവിടേക്കെത്തിയേക്കാം എന്നതുതന്നെ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ കലിഫോര്‍ണിയയില്‍ നിന്നും പുറത്തു വരുന്നത്. താഹോ തടാകത്തിനു സമീപമുള്ള വീടിനു മുന്നിലാണ് സംഭവം നടന്നത്. കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് കൂറ്റന്‍ കരടി വീട്ടിലേക്കെത്തിയത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവിയുടെ വാതില്‍ തുറന്ന് അകത്ത് കയറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. കരടി വാഹനത്തിന്റെ ഉള്ളില്‍ കയറുന്നതും വാതില്‍ അടയുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് അന്വേഷിച്ചെത്തിയതാകാം കരടിയെന്നാണ് നിഗമനം. പട്ടാപ്പകലായിരുന്നു സംഭവം. അയല്‍വീട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറിനുള്ളില്‍ അകപ്പെട്ട കരടിയെ മറുവശത്തെ വാതില്‍ തുറന്നു കൊടുത്ത് ഒരു കുട്ടി സ്വതന്ത്രനാക്കി. വാഹനത്തിനു പുറത്തെത്തിയ…

Read More

കരടി കൊല്ലാതിരുന്നത് ക്ഷാമകാലത്തു ഭക്ഷിക്കാന്‍ ! മുഖമെല്ലാം മാന്തിപ്പറിച്ച് മമ്മിയുടെ രൂപത്തില്‍ കണ്ടെടുത്തത് മൂത്രം കുടിച്ച് ജീവന്‍ കാത്ത മനുഷ്യനെ; ഒരു മാസമായി കരടിയുടെ ഗുഹയില്‍ തടവിലായിരുന്ന മനുഷ്യന്‍ രക്ഷപ്പെട്ടതിങ്ങനെ…

മനുഷ്യര്‍ ക്ഷാമകാലത്തേക്ക് ഭക്ഷണം കരുതിവയ്ക്കുന്നതുപോലെ മൃഗങ്ങളും കരുതാറുണ്ടോ ? റഷ്യന്‍ സ്വദേശി അലക്‌സാണ്ടറിനോടാണ് ഈ ചോദ്യമെങ്കില്‍ അതേയെന്നായിരിക്കും ഉത്തരം. കാരണം ഒരു മാസത്തോളം കരടിയുടെ ഗുഹയില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ച ആളാണ് അലക്‌സാണ്ടര്‍. തന്നെ കരടി കൊല്ലാതെ ബാക്കിവച്ചത് ഭക്ഷണത്തിനു മുട്ടുവരുമ്പോള്‍ കഴിക്കാനായിരുന്നെന്ന് അലക്‌സാണ്ടര്‍ പറയുന്നു. അലക്സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി ഭക്ഷണത്തിനായി മനുഷ്യനെ മാളത്തില്‍ ഒരു മാസത്തോളം സൂക്ഷിച്ചത്. കരടി എപ്പോള്‍ വേണമെങ്കിലും മടങ്ങിവരുമെന്ന് ഭയന്ന് ജീവനോടെയിരിക്കാന്‍ താന്‍ സ്വന്തം മൂത്രം കുടിച്ചിരുന്നുവെന്ന് അലക്സാണ്ടര്‍ പറഞ്ഞു. അതേസമയം അയാളുടെ പ്രായമോ മറ്റ് വിവരങ്ങളോ അയാള്‍ക്ക് ഓര്‍മ്മയില്ലെന്നാണ് വിവരം. അതേസമയം ഈ വാര്‍ത്ത വ്യാജമാണെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ചുടുപിടിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം കൊല്ലപ്പെടാത്തത് ഒരു അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, ഇത്രയും കാലം അദ്ദേഹത്തിന് എങ്ങനെ അതിജീവിക്കാന്‍ കഴിഞ്ഞതെന്നും വലിയ…

Read More

അമ്മക്കരടിയെയും കരടിക്കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി വധിച്ച അച്ഛനും മകനുമെതിരേ പ്രതിഷേധം ഇരമ്പുന്നു ! വീഡിയോയില്‍ കാണുന്നത് കൊടുംക്രൂരത; പ്രതിഷേധക്കാരില്‍ വേട്ടക്കാര്‍ വരെ…

അലാസ്‌ക: അനാവശ്യമായി വന്യമൃഗങ്ങളെ കൊല്ലുന്ന കാപാലികന്മാര്‍ പ്രകൃതിയോടു ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. അമ്മക്കരടിയെയും രണ്ടു കരടിക്കുഞ്ഞുങ്ങളെയും വിനോദത്തിനായി കൊന്നു തള്ളിയ അച്ഛനും മകനുമെതിരേ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്‌തേര്‍ ദ്വീപിലാണ് ഈ ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടനയാണു പുറത്തുവിട്ടത്. ഈ മേഖലയില്‍ കരടികളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ആന്‍ഡ്രൂ റെന്നര്‍ (41), മകന്‍ ഒവന്‍ റെന്നര്‍ (18) എന്നിവരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം കുറ്റകൃത്യം മൂടിവയ്ക്കാന്‍ ഇവര്‍ വീണ്ടും സ്ഥലത്തെത്തുന്നതും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വേട്ടക്കാരുടെ കൂട്ടത്തില്‍നിന്നുപോലും എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. അലാസ്‌ക ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം, യുഎസ് ഫോറസ്റ്റ് സര്‍വീസും സംയുക്തമായി നടത്തുന്ന…

Read More

ഊട്ടി നഗരത്തെ കിടുകിടാ വിറപ്പിച്ച് കരടി ! രാവിലെ കട തുറക്കാനെത്തിയവര്‍ കരടിയെക്കണ്ട് ഓടിയകന്നത് പുലിയുടെ വേഗത്തില്‍;വീഡിയോ വൈറലാകുന്നു…

കോയമ്പത്തൂര്‍: കലാഭവന്‍ മണി നായകനായ മൈഡിയര്‍ കരടി എന്ന സിനിമ മലയാളികളുടെയെല്ലാം മനസ്സിലുണ്ടാവും. അതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഊട്ടിയില്‍ നടന്നത്. ഊട്ടിയെ വിറപ്പിച്ച ശേഷമാണ് കരടി കീഴടങ്ങിയത്. ഇന്നലെ രാവിനെ ആറു മണിക്ക് ഗണപതി തിയറ്ററിന്റെ സമീപം നടക്കാനിറങ്ങിയവരാണ് ആദ്യം കരടിയെ കണ്ടത്. ഉടന്‍ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു. കരടി മാര്‍ക്കറ്റ് റോഡിലിറങ്ങി കെട്ടിടങ്ങളുടെ മുകളില്‍ കയറി വരാന്തയിലൂടെ ഓടി നടന്നു. രാവിലെ കട തുറക്കാനെത്തിയവര്‍ കരടിയെക്കണ്ട് ഭയന്നോടി. നഗരത്തില്‍ കരടിയിറങ്ങിയതറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. വൈകിട്ട് മൂന്നു മണിയോടെ മുതുമലയില്‍ നിന്നുമെത്തിയ ഡോ.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ച് കരടിയെ പിടികൂടി. ഏകദേശം ആറു വയസുള്ള കരടിയാണ് ഊട്ടിയെ കിടുകിടാ വിറപ്പിച്ചത്. ഏകദേശം കരടിക്ക് ആറു വയസാണ് പ്രായം. ഗണപതി തിയറ്ററിനു സമീപത്തുള്ള ഒരു വീടിന്റെ പുറം ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്ത് വിശ്രമിക്കുമ്പോഴാണ് കരടിയെ…

Read More

വഴിയില്‍ കിടന്ന വയ്യാവേലി എടുത്ത് തലയില്‍ വച്ചാല്‍ ഇങ്ങനെയിരിക്കും; വഴിയില്‍ പരിക്കേറ്റ് കിടന്ന കരടിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവറിന് സംഭവിച്ചത്…വീഡിയോ കാണാം…

സെല്‍ഫി ഭ്രമം ജീവനെടുക്കുന്ന വാര്‍ത്തകള്‍ ദിവസേന വരാറുണ്ട്. ഒഡീഷയിലെ ടാക്‌സി ഡ്രൈവറുടെയും ജീവനെടുത്തത് സെല്‍ഫി ഭ്രമമാണ്. വഴിയരികില്‍ മുറിവേറ്റ് കിടന്ന കരടിയെ കണ്ടപ്പോള്‍ ടാക്‌സി ഡ്രൈവറായിരുന്ന പ്രഭു ഭത്രയ്ക്ക് ഒരു സെല്‍ഫിയെടുക്കണമെന്നു തോന്നി. അതയാളുടെ അവസാനത്തെ സെല്‍ഫിയായി എന്നു മാത്രം. ഒരു വിവാഹസംഘത്തെയുംകൊണ്ട് പോവുമ്പോഴാണ് വഴിയരികില്‍ കരടി കിടക്കുന്നത് പ്രഭു കണ്ടത്. കാറിലുള്ളവര്‍ നോക്കി നില്‍ക്കെ, പ്രഭു കാറില്‍നിന്നിറങ്ങി കരടിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ് കിടന്ന കരടി എഴുന്നേല്‍ക്കില്ലെന്നാണയാള്‍ വിചാരിച്ചത്. എന്നാല്‍, പെട്ടെന്ന് ചാടിയെഴുന്നേറ്റ കരടി അക്രമാസക്തനാവുകയും പ്രഭുവിനെ ആക്രമിക്കുകയും ചെയ്തു.ഒരു കുളത്തില്‍നിന്ന് വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു കരടി. അതിനടുത്തേക്ക് പോയ പ്രഭു, ചരിഞ്ഞ പ്രദേശത്ത് കാല്‍വഴുതി കരടിയുടെ അടുത്തേക്ക് വീഴുകയായിരുന്നു. പ്രഭുവിന്റെ മുഖത്തുതന്നെ കടിച്ച കരടി അയാളെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം കണ്ട ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. കരടിയുടെ ആക്രമണത്തില്‍ വീണുപോയ പ്രഭുവിനെ…

Read More