10 ഇയര്‍ ചലഞ്ച് ഒക്കെ എന്ത് ഇതാ ഒരു അഡാര്‍ 22 ഇയര്‍ ചലഞ്ച് ! അന്ന് എല്‍കെജിയില്‍ കല്യാണം കഴിച്ചവര്‍ 22 വര്‍ഷത്തിനു ശേഷം വീണ്ടും വിവാഹിതരായി; ‘പട്ടാളക്കാരന്റെ കല്യാണം’ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

ലോകം കൊട്ടിഘോഷിക്കുന്ന 10 ഇയര്‍ ചലഞ്ചിനെ കടത്തിവെട്ടി പലരും 12 ഇയര്‍ ചലഞ്ചും 14 ഇയര്‍ ചലഞ്ചുമൊക്കെ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുകയാണ്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു 22 ഇയര്‍ ചലഞ്ച്. വെറും ചലഞ്ചല്ല, ‘ഒരു പട്ടാളക്കാരന്റെ കല്യാണ’മാണു സംഭവം. ഒരേ സ്‌കൂളില്‍ പഠിപ്പിക്കുന്ന രണ്ട് അധ്യാപികമാര്‍ ഏകദേശം ഒരേ സമയത്തു പ്രസവിക്കുന്നു. മക്കള്‍ക്കു ആര്യ ശ്രീയെന്നും ശ്രീറാമെന്നും പേരിടുന്നു. പിന്നീട് രണ്ടു പേരെയും ഓരേ സ്‌കൂളില്‍ ചേര്‍ക്കുന്നു. ഇവര്‍ എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ സ്‌കൂളിന്റെ വാര്‍ഷികദിനാഘോഷത്തിന്റെ ഭാഗമായ ഡാന്‍സ് മാസ്റ്ററായ റഷീദ് ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ എന്നൊരു കോമഡി സ്‌കിറ്റിനു രൂപം കൊടുക്കുന്നു. ഇതില്‍ വരനായി ശ്രീറാമും വധുവായി ആര്യശ്രീയും അഭിനയിക്കുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒടുവില്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം അതേ രംഗങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ നാടകത്തില്‍ അല്ല…

Read More