ഏവരും ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍. അതിലും വലിയ ഷോക്കായത് സംഭവം ഒതുക്കി തീര്‍ക്കാന്‍ എറണാകുളം നോര്‍ത്ത് സിഐ ടി.ബി. വിജയന്‍ ഒരു കോടിയോളം രൂപ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണമായിരുന്നു. പീഡനക്കേസില്‍ പരാതി കൊടുത്തെങ്കിലും പിന്നീട് ചിത്രത്തില്‍ നിന്ന് മാറിനിന്ന ഇടുക്കി സ്വദേശിനിയായ യുവതി ഇപ്പോള്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ മുഖ്യപ്രതി ഷൈന്‍ എന്നയാളാണ്. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. ടിവിയില്‍ കണ്ടുമാത്രം പരിചയമുള്ള അയാളെ ഇനി കണ്ടാലും തിരിച്ചറിയുമെന്നു യുവതി പറയുന്നു. ഉപദ്രവിക്കരുതെന്ന് കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ലെന്നും യുവതി തുറന്നുപറയുന്നു. 2016 ഡിസംബറില്‍…
Read More