വൈപ്പിൻ: എറണാകുളം വൈപ്പിനിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. നായരമ്പലം കുടുങ്ങാശേരി കൊല്ലം പറമ്പിൽ ജെഫ്രിൻ ആണ് അറസ്റ്റിലായത്. ഈ മാസം 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് എത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനിടയിൽ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് എസ്ഐ എസ്. അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreTag: peedanam
തിരുവല്ല സ്പാ കൂട്ടബലാത്സംഗം: നാലാം പ്രതിയായ രൊക്കൻ പ്രശോഭ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിൽ
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതി പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ്( 26 ) ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘം റാന്നിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ ( 36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു. ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു…
Read Moreസഹോദരങ്ങളായ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പൂജാരി; ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ സുഹൃത്തായ യുവാവാണ് കുട്ടികളെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്
വടകര: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ പൂജാരിയെ വടകര പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പളളി കല്ലേരിഭാഗം സുകൃതത്തില്‍ സമ്പത്തിനെയാണ് (30) വടകര എസ്എച്ച്ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന സ്ത്രീയുടെ മക്കളുടെ പരിപാലനചുമതല സമ്പത്തിനെ ഏല്‍പ്പിച്ചിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി ട്രെയിന്‍ യാത്രയ്ക്കിടയിലാണ് സമ്പത്തുമായി പരിചയപ്പെട്ടത്. തുടര്‍ന്നാണ് കുട്ടികളെ പരിപാലിക്കുന്നതിലേക്കെത്തിയത്. ശരീരം പൊള്ളിക്കുന്നതടക്കമുള്ള ക്രൂരമായ പീഡനങ്ങളാണ് ഇയാള്‍ നടത്തിയത്. വടകര: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ പൂജാരിയെ വടകര പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പളളി കല്ലേരിഭാഗം സുകൃതത്തില്‍ സമ്പത്തിനെയാണ് (30) വടകര എസ്എച്ച്ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന സ്ത്രീയുടെ മക്കളുടെ…
Read Moreഅഭിഭാഷകയുടെ സൗഹൃദം ഗുമസ്തനുമായി; യുവതിക്ക് പിന്നീട് മറ്റൊരാളുമായി വിവാഹം; സ്വകാര്യ നിമിഷങ്ങളിലെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുനൽകി യുവാവിന്റെ പ്രതികാരം
പാലക്കാട്: സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ ഗുമസ്തൻ അറസ്റ്റിൽ. വക്കീൽ ഗുമസ്തനായ പിരായിരി കൃഷ്ണ റോഡിൽ കറുപ്പം വീട്ടിൽ മുഹമ്മദ് ഷഫീഖ് (24) ആണ് ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയും ഗുമസ്തനായ ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് അഭിഭാഷക അറിയാതെ നഗ്നചിത്രങ്ങൾ പകർത്തിയത്. യുവതിയുടെ വിവാഹശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഈ വൈരാഗ്യത്തിൽ യുവതിയുടെ ബന്ധുക്കൾക്കു വാട്സാപ്പിലൂടെ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ടൗണ്‍ സൗത്ത് പോലീസ് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ജൂലൈയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന നഗരത്തിലെ ജ്വല്ലറിയിലെത്തി ഏഴുപവന്റെ സ്വർണക്കട്ടി കവർന്ന കേസിലെ മൂന്നു പ്രതികളിലൊരാളാണ് ഷഫീഖ്. പ്രതികളിലൊരാൾ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണക്കട്ടിയുമായി പുറത്തേക്കോടുകയും ബൈക്കിൽ കാത്തുനിന്ന…
Read Moreവീട്ടമ്മയെ 30 വർഷമായി പീഡിപ്പിച്ചത് സിപിഎം നേതാവ്; പ്രണയിച്ച് വഞ്ചിച്ച ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടർന്നു; വീട്ടമ്മയുടെ പരാതിയിൽ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും
കാസര്‍ഗോഡ്: സിപിഎം പ്രാദേശികനേതാവ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി വീട്ടമ്മ .എന്മകജെ പെര്‍ളയിലെ എസ്.സുധാകരക്കെതിരേയാണു ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ രംഗത്തെത്തിയത്. സംസ്ഥാന പോലീസ് മേധാവിക്ക് തെളിവുകള്‍ സഹിതം യുവതി പരാതി നല്കി. എന്മകജെ പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ മല്ലെമൂലയിലെനിന്നുള്ള സിപിഎം മെംബറാണ് സുധാകര. ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എയ്ഡഡ് പ്രൈമറി സ്കൂള്‍ അധ്യാപകന്‍കൂടിയായ സുധാകര അടുത്തവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയാണ്. 1995 മുതലാണ് സുധാകര തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ ആരോപിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 24 വയസായിരുന്നു. ‘തുടക്കത്തില്‍, എന്നെ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്ത് അയാള്‍ എന്നെ ഉപയോഗിച്ചു. പിന്നീട്, അയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചു. എന്റെ വിവാഹവും കഴിഞ്ഞിരുന്നു. പക്ഷേ എന്നെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതു തുടര്‍ന്നു. സ്വന്തം നഗ്നവീഡിയോകള്‍ എന്റെ ഫോണിലേക്ക് അയച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ പക്കലേക്ക് വരണമെന്നും…
Read Moreവീട്ടമ്മ കുളിക്കുന്നത് മൊബൈലിൽ പകർത്തി യുവാവ്; യുവാവിന്റെ ഒളിഞ്ഞുനോട്ടവും വീഡിയോ എടുക്കലും മറ്റൊരാളും പകർത്തി; കളമശേരിയിലെ ഇരുപത്തിരണ്ടുകാരന് എട്ടിന്റെ പണി…
കളമശേരി: വീട്ടമ്മ കുളിക്കുന്ന രംഗം ബാത്ത്റൂമിന്റെ വെന്റിലേറ്ററിലൂടെ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. കളമശേരി ഇവിഎം, ബിഎംഡബ്ല്യു ഷോറൂമിൽ ടെക്നീഷനായി ജോലി ചെയ്യുന്ന ഗുരുവായൂർ ഇരിങ്ങാപുരം സ്വദേശി പി. പ്രണവിനെ (22) ആണ് കളമശേരി പോലീസ് അറസ്റ്റുചെയ്തത്. പരാതിക്കാരി താമസിക്കുന്ന അപ്പാർട്ട്മെന്റിനു സമീപം ഹോസ്റ്റലിലാണ് പ്രണവ് താമസിക്കുന്നത്. വീഡിയോ പിടിക്കുന്നത് കണ്ട് വീട്ടമ്മ ഒച്ചവച്ചപ്പോൾ പ്രതി ഓടിപ്പോവുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളമശേരി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. എസ്എച്ച്ഒ പി.ആർ. സന്തോഷ്, എസ്ഐ പി.എൽ. വിഷ്ണു, എസ്ഐ ടി.വി. സുധീർ, എഎസ്ഐ വി.എ. ബദർ, സിവിൽ പോലീസ് ഓഫീസർ ഷാബിൻ ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഅതിക്രൂരമായ പീഡനം, പരോൾ പോലും അർഹിക്കുന്നില്ല; മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുള്ള പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പിതാവിനോടൊപ്പം സ്വഭവനത്തില്‍ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. ഭാർത്താവിന്റെ അക്രമങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ക്രൂരമായ പീഡനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്. സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഡനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാല്‍ പ്രതി പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയില്‍ പറഞ്ഞു.
Read Moreപരിചയക്കാരിയായ പതിനഞ്ചുകാരിയെ മദ്യം നൽകി മയക്കി ക്രൂരമായി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
തൃപ്പൂണിത്തുറ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു. ഇടുക്കി കുമളിയിലെ ചക്കുപള്ളം ഐക്കരമതിൽ റോഷിൻ (29)നാണ് റിമാൻഡിലായത്. ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി ഹോസ്റ്റലിൽ താമസിച്ചുവന്ന പെൺകുട്ടിയെ പരിചയത്തിന്റെ പുറത്ത് വിളിച്ചിറക്കി വാടകവീട്ടിലെത്തിച്ച ശേഷം ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതി കുട്ടിയെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു.
Read Moreപീഡനക്കേസിൽ അകത്തായ ഡിംപിളിന് വേണ്ടി ഒരേ സമയം എത്തിയത് രണ്ട് അഭിഭാഷകർ; ആളൂരും അഫ്സലും തമ്മിൽ വാക്കുതർക്കം; ഒടുവിൽ ഡിംപിളന് അങ്ങനെ പറയേണ്ടിവന്നതോടെ ബിഎ പുറത്തേക്ക്…
കൊച്ചി: മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡിംപിൾ ലാംബയ്ക്കുവേണ്ടി വക്കാലത്തില്ലാതെ കോടതിയിൽ ഹാജരാവുകയും കോടതി മുറിയിൽ വാക്കു തർക്കമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ അഡ്വ. ബി.എം. ആളൂർ ഉൾപ്പെടെ ആറ് അഭിഭാഷകർക്ക് കേരള ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡ്വ. ആളൂരിന് പുറമേ അഡ്വ. കെ.പി. പ്രശാന്ത്, അഡ്വ. എസ്. അനുരാജ്, അഡ്വ. കൃഷ്ണേന്ദു സുരേഷ്, അഡ്വ. വിഷ്ണു ദിലീപ്, അഡ്വ. മുഹമ്മദ് അമീർ എന്നിവർക്കുമാണ് ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈമാസം 22 നു കോടതി പരിഗണിക്കുന്ന സമയത്ത് ഡിംപിളിനു വേണ്ടി അഡ്വ. അഫ്സലും അഡ്വ. ആളൂരും ഹാജരായി. ഡിംപിളിന്റെ അഭിഭാഷകനാണെന്ന് ഇരുവരും അവകാശവാദമുന്നയിച്ചത് തർക്കത്തിനിടയാക്കി. അഫ്സലിനോടു കോടതി മുറിയിൽ നിന്ന് പുറത്തു പോകാൻ ആളൂർ ശബ്ദമുയർത്തി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ കോടതി…
Read Moreഒമ്പതുമാസത്തെ പരിചയം പ്രണയത്തിലേക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരന് പിടിയില്‍
കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനു വിധേയമാക്കിയ കേസില്‍ പതിനെട്ടുകാരന് പിടിയില്‍. പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കിയശേഷം വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കോഴഞ്ചേരി ഈസ്റ്റ് കെഎസ്എച്ച്ബി കോളനിയില്‍ ബിജിത്താണ് (18) അറസ്റ്റിലായത്. സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഒമ്പതുമാസമായി പരിചയത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയം നടിച്ചു പലസ്ഥലങ്ങളിലും വാഹനങ്ങളില്‍ കൊണ്ടുപോയി ശാരീരികമായി ചൂഷണം ചെയ്തെന്നു പരാതിയിലുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തിറയുന്നത്. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ബിജിത്തിനെ പിടികൂടുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി. കെ. മനോജ്, എസ്ഐ അനിരുദ്ധന് തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.
Read More