പോലീസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ ആദിവാസി യുവതിയ്ക്ക് ദാരുണാന്ത്യം ! നാലു ദിവസം ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല; നിര്‍ഭയകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍…

രാജ്യം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്പോഴും ചില നരാധന്മാര്‍ തങ്ങളുടെ അധമ പ്രവര്‍ത്തികളുമായി സജീവമാണ്. ഒഡീഷയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതി മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്ത ഞെട്ടലോടെ ശ്രവിക്കുകയാണ് രാജ്യം ഇപ്പോള്‍. ഒഡീഷയിലെ പുരിയിലെ മാല്‍ക്കന്‍ഗിരിയില്‍ പോലീസ് കാന്റീനിലെ ജീവനക്കാരിയായ ആദിവാസി യുവതിയാണ് ഇരയായത്. ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. നാലു ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല. സംഭവത്തില്‍ ഒഡീഷാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. മെയ് ഏഴിനായിരുന്നു ഇവര്‍ കൂട്ട ബലാത്സംഗത്തിനിരയായത്. യുവതിയ്ക്കു സുഖമില്ലെന്ന് ഒരു പോലീസുകാരന്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് സ്ഥലത്തെത്തിയത്. ആ സമയത്ത് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയലായിരുന്നു യുവതി. ഇവരെ ആദ്യം മാല്‍ക്കന്‍ഗിരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബര്‍ഹാംപൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.…

Read More