“മേ​ഘ​ദൂ​ത​ന്’ വ​യ​സ് 100; ഇ​ന്ത്യ​ൻ റേ​ഡി​യോ നൂ​റി​ന്‍റെ നി​റ​വി​ൽ

നി​ങ്ങ​ൾ​ക്ക് എ​ന്നെ കാ​ണാ​ൻ ക​ഴി​യി​ല്ല, പ​ക്ഷേ എ​ന്നെ കേ​ൾ​ക്കാ​ൻ ക​ഴി​യും. നി​ങ്ങ​ൾ​ക്ക് എ​ന്നെ തൊ​ടാ​ൻ ക​ഴി​യി​ല്ല, പ​ക്ഷേ എ​ന്നെ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യും. ഞാ​ൻ വി​ശ്വ​പൗ​ര​ന​ല്ല എ​ന്നി​രു​ന്നാ​ലും ഞാ​ൻ സ്വ​ത​ന്ത്ര​മാ​യി ആ​രും ത​ട​യാ​തെ വീ​സ​യും പാ​സ്പോ​ർ​ട്ടും ഇ​ല്ലാ​തെ ലോ​ക​മെ​മ്പാ​ടും സ​ഞ്ച​രി​ക്കു​ന്നു. മ​നു​ഷ്യ​നി​ർ​മി​ത രാ​ജ്യാ​തി​ർ​ത്തി​ക​ൾ എ​നി​ക്കു ബാ​ധ​ക​മ​ല്ല. ഞാ​ൻ ആ​രാ​ണ്, എ​ന്‍റെ പേ​ര് എ​ന്താ​ണ് എ​ന്നു നി​ങ്ങ​ൾ​ക്ക് ഇ​തി​ന​കം മ​ന​സി​ലാ​യി എ​ന്നെ​നി​ക്ക​റി​യാം. ഞാ​ൻ മേ​ഘ​ദൂ​ത​നാ​ണ്, ആ​കാ​ശ​ത്തു​നി​ന്നു​ള്ള സ​ന്ദേ​ശ​വാ​ഹ​ക​നാ​ണ്. ‘മേ​ഘ​ങ്ങ​ൾ​ക്ക് മു​ക​ളി​ലു​ള്ള ശ​ബ്ദം’​എ​ന്നു ഞാ​ൻ എ​ന്നെ​ത്ത​ന്നെ വി​ളി​ക്കും. സാ​ധാ​ര​ണ​ഭാ​ഷ​യി​ൽ ജ​ന​ങ്ങ​ൾ എ​ന്നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് ‘ആ​കാ​ശ​വാ​ണി’ എ​ന്നാ​ണ്. ഇ​ന്ന് ലോ​ക റേ​ഡി​യോ ദി​നം. ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ 2011 മു​ത​ൽ ഫെ​ബ്രു​വ​രി 13 ലോ​ക റേ​ഡി​യോ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ന​മ്മു​ടെ ഭാ​ര​ത​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ റേ​ഡി​യോ ദി​ന​ത്തി​ന് പ​തി​വി​ൽ ക​വി​ഞ്ഞ പ്രാ​മു​ഖ്യ​മു​ണ്ട് . റേ​ഡി​യോ ന​മ്മു​ടെ നാ​ടി​ന്‍റെ ശ​ബ്‌​ദ​മാ​യി ശു​ഭ​യാ​ത്ര ആ​രം​ഭി​ച്ചി​ട്ട് ഒ​രു…

Read More

കരുതലുള്ള പിതാവ് ! കടയില്‍ നന്നാക്കാന്‍ നല്‍കിയ റേഡിയോയില്‍ നിന്ന് കിട്ടിയത് 500 രൂപയുടെ ഒരു കെട്ട് നോട്ട്; മരണപ്പെട്ട പിതാവ് മക്കള്‍ക്കായി കരുതിവെച്ചത്…

കടയില്‍ നന്നാക്കാന്‍ കൊണ്ടുവന്ന റേഡിയോ അഴിച്ചു നോക്കിയ ടെക്‌നീഷ്യന്റെ കണ്ണുതള്ളി. ഉപയോഗ ശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ അതാ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്റ് റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാനെത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചിറവല്ലൂര്‍ സ്വദേശിയായ ഷറഫുദ്ധീന്‍ എന്ന ടെക്നീഷ്യന്‍ റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു. വീട്ടുകാര്‍ക്കും ഒന്നും തന്നെ പിടികിട്ടിയില്ല. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ച് വന്ന റേഡിയോ ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മക്കള്‍ നന്നാക്കാന്‍ കഴിയുമോ എന്നറിയാനാണ് കടയിലെത്തിച്ചത്. അതില്‍ ഇത്രയും വലിയ തുക ഉണ്ടായിരുന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെന്‍ഷന്‍ പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളില്‍ സൂക്ഷിച്ചതായിരുന്നുവെന്നും വീട്ടുകാര്‍…

Read More