ബാഹുബലിയില്‍ രമ്യാ കൃഷ്ണന്റെ പ്രകടനം കണ്ട് ചീത്തവിളിച്ചു ! ഖുശ്ബു പറയുന്ന കാരണം കേട്ടാല്‍ രമ്യയുടെ ആരാധകര്‍ പൊറുക്കില്ല…

  സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ നിറസാന്നിദ്ധ്യമാണ് ഖുശ്ബു. പല സാമൂഹിക കാര്യങ്ങളിലും ഇടപെട്ട് വിവാദങ്ങളുണ്ടാക്കുന്നതിലും നടി പിന്നിലല്ല.ഏറെ നാളുകള്‍ക്ക് ശേഷം പവന്‍കല്യാണ്‍ ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചുവന്നിരിക്കുകയാണ് ഖുശ്ബു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തില്‍ പങ്കെടുത്ത ഖുശ്ബു, രമ്യ കൃഷ്ണനുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ബാഹുബലിയിലെ രമ്യാ കൃഷ്ണന്റെ അഭിനയം കണ്ട് ചീത്തവിളിച്ചിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു. ഇതിന്റെ കാരണം എന്താണെന്ന് അവള്‍ക്ക് അറിയാമെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു.’ബാഹുബലി കണ്ട് രമ്യാ കൃഷ്ണനെ വിളിച്ച് കുറെ വഴക്കുണ്ടാക്കി. ഞാന്‍ എന്തിനാണ് ചീത്ത വിളിച്ചതെന്ന് അവള്‍ക്ക് അറിയാം. ഞാന്‍ ചീത്ത വിളിക്കുമ്പോള്‍ അവള്‍ പൊട്ടി ചിരിക്കുകയായിരുന്നു. ശിവകാമി കഥാപാത്രത്തിന് രമ്യയല്ലാതെ വേറെ ആരേയും ആലോചിക്കാന്‍ പോലും കഴിയില്ല.’ഖുശ്ബു പറയുന്നു. രണ്ടു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് സിംഹാസനത്തില്‍ ഇരുന്ന് പാല്‍ കൊടുക്കുന്ന ആ രംഗമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്.അപ്പോള്‍ അവളുടെ കണ്ണിലുണ്ടായ ആ തിളക്കം അതൊന്നും…

Read More

രമ്യാകൃഷ്ണന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പ് ഊരി എറിഞ്ഞു; ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…

രമ്യാകൃഷ്ണനിപ്പോള്‍ ശിവഗാമിയാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ അഞ്ചു ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച രമ്യ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് ശിവഗാമിയെ വിശേഷിപ്പിക്കുന്നത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ആ കഥാപാത്രമായി സിനിമയില്‍ ജീവിക്കാം എന്നാണ് രമ്യയുടെ ചിന്ത. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. പിന്നീട് ബാഹുബലിയിലൂടെ കണ്ടത് ശിവഗാമി രാജമാതാവിന്റെ ശക്തയായ വേഷം. തന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം എന്നാണ് നീലാംബരിയെപ്പറ്റി രമ്യ പറയുന്നത്. എന്നാല്‍ ഈ കഥാപാത്രത്തെ പേടിച്ചാണ് അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ കൃഷ്ണന്‍ പറയുന്നു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതും ടെന്‍ഷനു കാരണമായി. നീലാംബരിയുടെ വേഷം അഭിനയിച്ചുകഴിഞ്ഞപ്പോഴും ഭയം വിട്ടൊഴിഞ്ഞില്ലെന്നു താരം പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം…

Read More