രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ 19കാരിക്ക് 12-ാം ക്ലാസ് പരീക്ഷയില്‍ റാങ്കോടെ ഉജ്വല വിജയം ! വിവാഹിതയായത് 15-ാം വയസില്‍; സംഗമിത്രയുടെ ജീവിതം ശൈശവ വിവാഹം ചര്‍ച്ചയാക്കുന്നത്

19കാരിയായ പെണ്‍കുട്ടി 12-ാംക്ലാസ് പരീക്ഷയില്‍ റാങ്ക് നേടുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ അവളുടെ വിവാഹം 15-ാം വയസില്‍ കഴിഞ്ഞതാണെന്നും അവള്‍ രണ്ടര വയസുള്ള കുട്ടിയുടെ അമ്മയാണെന്നും അറിഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കും. ത്രിപുര സ്വദേശിയായ സംഗമിത്ര ദേബാണ് ഈ താരം. ത്രിപുര സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 92.6 % മാര്‍ക്ക് സ്വന്തമാക്കിയതാണ് സംഗമിത്ര ദേബ് ആദ്യ പത്തിനുള്ളില്‍ റാങ്ക് നേടിയത്. എല്ലാ വിഭാഗങ്ങളില്‍നിന്നുമായി ഒന്‍പതാം റാങ്കും ആര്‍ട്സ് വിഭാഗത്തില്‍ ഏഴാം റാങ്കുമാണ് സംഗമിത്ര ദേബിന്. ത്രിപുരയിലെ ഗാന്ധിഗ്രാം പട്ടണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമാണ് സംഗമിത്ര താമസിക്കുന്നത്. ഭര്‍ത്താവ് രാജു ഘോഷ് ബി.എസ്.എഫ്. ജവാനാണ്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു പത്താം ക്ലാസ് പരീക്ഷ. 77 ശതമാനം നേടിയാണ് അന്നു വിജയിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒരുപാട് സഹായിച്ചുവെന്നും ഇതേ രീതിയില്‍ ബിരുദം നേടുകയാണു ലക്ഷ്യമെന്നും സംഗമിത്ര…

Read More