കോഴിക്കോട്ട് ചാലിയത്ത് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നടപടി. വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈനിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായത്. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്ഡ്ലൈന് ഈ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. ഇതേത്തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നായിരുന്നു കുടുംബം പറഞ്ഞത്.
Read MoreTag: child marriage
മലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…
മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreരാജസ്ഥാനില്‍ വീണ്ടും ബാലവിവാഹം ! വിവാഹിതരായത് പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍;വീഡിയോ കാണാം…
രാജ്യത്ത് ബാലവിവാഹം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മൂന്ന് ശൈശവ വിവാഹ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതു വാര്‍ത്തയായതിനു പിന്നാലെ, രാജസ്ഥാനിലെ ഭില്‍വാരയില്‍ നിന്നുള്ള ബാലവിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരോധനം വകവയ്ക്കാതെയാണ് ഇത്തരം ചടങ്ങുകള്‍. ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇത്തരം വിവാഹച്ചടങ്ങുകള്‍ നടക്കുന്നുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകരും മറ്റും തെളിവുകള്‍ സഹിതം വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. ഭില്‍വാരയിലെ കോടി ശ്യാം ക്ഷേത്രത്തില്‍ ഡിസംബര്‍ ഏഴിനു നടന്ന രണ്ടു ബാലവിവാഹങ്ങള്‍ ഭരണകൂടം തടഞ്ഞിരുന്നു. 10 നും 12 നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികള്‍ പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചു നില്‍ക്കുന്നത് ഇപ്പോള്‍ പുറത്തുവന്ന വിഡിയോയില്‍ കാണാം., ചുറ്റും കൂടിനില്‍ക്കുന്ന സ്ത്രീകള്‍ അവരെ ഉപദേശിക്കുന്നതും ചടങ്ങുകള്‍ നടത്തുന്നതും കാണാം. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നും പോലും കുട്ടികള്‍ കാര്യമാക്കുന്നില്ല. അവര്‍ പരസ്പരം ചിരിക്കുകയും കളിക്കുകയും…
Read Moreഫേസ്ബുക്കിലൂടെ പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിയ്‌ക്കെതിരേ കേസെടുത്തു ! കല്യാണത്തിന് സഹായിച്ച പയ്യന്റെ ബന്ധുക്കള്‍ക്കെതിരേയും നടപടി
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം കഴിച്ച 20കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹത്തിന് 17കാരന്‍ കരുക്കള്‍ നീക്കിയത്. ബംഗളൂരുവിലാണ് സംഭവം. 20കാരിയായ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. ചിക്കമംഗളൂരുവിലെ ഒരു ഗ്രാമത്തിലാണ് ആണ്‍കുട്ടിയുടെ വീട്. ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജൂണ്‍ 16ന് ക്ഷേത്രത്തില്‍ വച്ചാണ് യുവതി വിവാഹം കഴിച്ചത്. 17കാരന്റെ ബന്ധുക്കളുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം. എന്നാല്‍ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ, ഗ്രാമവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്് 17 വയസ് മാത്രമേ പ്രായമുള്ളുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിക്കെതിരേയും…
Read Moreഅമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അമ്മാവന്‍ വിവാഹം ചെയ്തു ! നാണക്കേട് ഒഴിവാക്കാന്‍ 17കാരനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു; ഒരാഴ്ചയ്ക്കിടെ 12കാരി വിവാഹിതയായത് രണ്ടു തവണ; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…
രാജ്യത്ത് ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണെങ്കിലും പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ഇത് നടന്നു വരുന്നുണ്ട്. ജാര്‍ഖണ്ഡില്‍ 12കാരി ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണയാണ് വിവാഹിതയായത്. ഒടുവില്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ റായ്ഘട്ട് ജില്ലയിലാണ് സംഭവം.ചിലരുടെ ഇടപെടല്‍ മൂലം 17 വയസുകാരനും ആയുള്ള പന്ത്രണ്ട് വയസ്സുകാരിയുടെ വിവാഹത്തിന് തടയിടാന്‍ പറ്റി. എന്നാല്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും പെണ്‍കുട്ടി വിവാഹിതയായി. ഈയാഴ്ച പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു.അവിടെ വെച്ച് അമ്മാവന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമൂഹത്തിലുണ്ടാകുന്ന അപമാനം സഹിക്കാന്‍ വയ്യാതെ ഗീറിര്‍ ജില്ലയില്‍നിന്നുള്ള 17 വയസ്സുകാരനുമായിട്ടുള്ള വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ആണ് വിവാഹം നടന്നതെന്ന് പിന്നീട് പെണ്‍കുട്ടി പറഞ്ഞു. തന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വരനെ കുറിച്ച്…
Read Moreസോഷ്യല്‍ മീഡിയ കൊണ്ടാടിയ ‘ബാല വിവാഹം’ ! പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
ഒരു വിവാഹച്ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്റെ എന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍, ഫേസ്ബുക്ക് ട്രോളുകളില്‍ എന്നിവിടങ്ങളില്‍ ഈ ചിത്രം വച്ച് ബാലവിവാഹ പ്രചരണവും ട്രോളുകളും അരങ്ങു തകര്‍ക്കുകയാണ്. വിവിധ സോഷ്യല്‍ മീഡിയകളില്‍ അങ്ങോളമിങ്ങോളം ഈ ചിത്രം പറന്നു കളിക്കുകയാണ്. തീക്ഷണ ഫോട്ടോഗ്രഫി എന്ന പേജിലാണ്. പേജിലെ വിവരണം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു. എന്നാല്‍ ഈ ചിത്രത്തിന് അടിയിലും നിരവധി മലയാളികള്‍ അടക്കം ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ…
Read Moreരണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ 19കാരിക്ക് 12-ാം ക്ലാസ് പരീക്ഷയില്‍ റാങ്കോടെ ഉജ്വല വിജയം ! വിവാഹിതയായത് 15-ാം വയസില്‍; സംഗമിത്രയുടെ ജീവിതം ശൈശവ വിവാഹം ചര്‍ച്ചയാക്കുന്നത്
19കാരിയായ പെണ്‍കുട്ടി 12-ാംക്ലാസ് പരീക്ഷയില്‍ റാങ്ക് നേടുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ അവളുടെ വിവാഹം 15-ാം വയസില്‍ കഴിഞ്ഞതാണെന്നും അവള്‍ രണ്ടര വയസുള്ള കുട്ടിയുടെ അമ്മയാണെന്നും അറിഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കും. ത്രിപുര സ്വദേശിയായ സംഗമിത്ര ദേബാണ് ഈ താരം. ത്രിപുര സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 92.6 % മാര്‍ക്ക് സ്വന്തമാക്കിയതാണ് സംഗമിത്ര ദേബ് ആദ്യ പത്തിനുള്ളില്‍ റാങ്ക് നേടിയത്. എല്ലാ വിഭാഗങ്ങളില്‍നിന്നുമായി ഒന്‍പതാം റാങ്കും ആര്‍ട്സ് വിഭാഗത്തില്‍ ഏഴാം റാങ്കുമാണ് സംഗമിത്ര ദേബിന്. ത്രിപുരയിലെ ഗാന്ധിഗ്രാം പട്ടണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമാണ് സംഗമിത്ര താമസിക്കുന്നത്. ഭര്‍ത്താവ് രാജു ഘോഷ് ബി.എസ്.എഫ്. ജവാനാണ്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു പത്താം ക്ലാസ് പരീക്ഷ. 77 ശതമാനം നേടിയാണ് അന്നു വിജയിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒരുപാട് സഹായിച്ചുവെന്നും ഇതേ രീതിയില്‍ ബിരുദം നേടുകയാണു ലക്ഷ്യമെന്നും സംഗമിത്ര…
Read Moreതന്റെ വിവാഹം മുടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് 15കാരി ! പരാതി സമര്‍പ്പിക്കാന്‍ കുട്ടി എത്തിയത് അമ്മാവന്റെ കൂടെ…
തന്റെ വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് 15കാരി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടക്കുന്ന പരാതി അദാലത്തില്‍ അമ്മാവന്റെ കൂടെയെത്തിയാണ് കുട്ടി പരാതി സമര്‍പ്പിച്ചത്. പരാതി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. ടോങ്ക് ജില്ലയിലാണ് കുട്ടിയുടെ സ്വദേശം. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാന്‍ വിടാതെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് തന്റെ അച്ഛന്‍ എന്ന് കുട്ടി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. പരാതി കേട്ട മുഖ്യമന്ത്രി പഠിക്കാന്‍ എല്ലാ വിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് പെണ്‍കുട്ടിയ്ക്ക് ഉറപ്പും നല്കി. കേരളത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് സമാനമായ രീതിയിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി പരാതിക്കാരെ കാണുന്നത്. എല്ലാ ദിവസും തന്റെ വസതിയില്‍ വെച്ചാണ് ഇത് നടക്കുന്നത്. തിരഞ്ഞെടുത്ത പരാതിക്കാരുടെ പരാതി അതത്…
Read Moreപതിനാറുകാരി ബാലികയെ 77കാരന്‍ വൃദ്ധന് സ്വന്തമാക്കിയത് പണം നല്‍കിയോ ? ഒമാന്‍ കല്യാണത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നത്…
മസ്ക്കറ്റ്: എഴുപത്തേഴുകാരനായ ഒമാന്‍ പൗരന് ഹൈദരാബാദിലെ പതിനാറുകാരിയെ സ്വന്തമാക്കിയതിനു പിന്നാലെ വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പതിനാറുകാരിയെ തിരികെ കൊണ്ടുവരിക അസാധ്യമെന്ന് മസ്കറ്റിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. 2017ല്‍ ആണ് എഴുപത്തിയേഴു വയസ്സുള്ള ഒമാന്‍ പൗരന് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുപോയത്. വിവാഹത്തില്‍ അതൃപ്തിയില്ലെന്നും ഭര്‍ത്താവിനൊപ്പം സന്തോഷവതിയാണെന്നും രേഖാമൂലമുള്ള പെണ്‍കുട്ടിയുടെ അറിയിപ്പ് ഒമാന്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് എംബസി നിലപാട് അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ തെലങ്കാനയിലെ ജാല്പള്ളിയില് താമസിക്കുമ്പോഴാണ് 77കാരന്‍ പതിനാറ് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ശേഷം മസ്കറ്റിലേക്ക് മടങ്ങിയ അയാള്‍ പെണ്‍കുട്ടിക്കുള്ള വീസ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയും ഇന്ത്യ വിട്ടു. ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അച്ഛനും സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ…
Read Moreരോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന് ചെയ്തത് കടുംകൈ ! ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച പതിമൂന്നുകാരന് പറ്റിയത്…
കുര്‍നൂല്‍: അമ്മയുടെ അഗ്രഹപ്രകാരം ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച പതിമൂന്നുകാരന് വെട്ടിലായി. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലായിരുന്നു വിചിത്രസംഭവം അരങ്ങേറിയത്.വിവാഹത്തിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ വരനും വധുവും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഒളിവിലാണ്. രണ്ട് ആണ്മക്കളും രണ്ടു പെണ്മക്കളും ഉള്‍പ്പെടുന്നതാണ് വരന്റെ കുടുംബം 13 വയസുകാരനായ മൂത്ത ആണ്‍കുട്ടിയെക്കൊണ്ട് രോഗിയായ അമ്മ കുടുംബം നോക്കിനടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വേണമെന്ന ആഗ്രഹത്തില്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു.ഭര്‍ത്താവ് മദ്യപാനികൂടി ആയതോടെ തന്റെ മരണശേഷം കുടുംബം നോക്കി നടത്താനാണ് വിവാഹം നടത്തിയത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമത്തില്‍ നിന്നാണ് വധു. ഏപ്രില്‍ 23 നു ആരംഭിച്ച വിവാഹകര്‍മ്മങ്ങള്‍ ഏപ്രില്‍ 27 നു പുലര്‍ച്ചെയാണ് അവസാനിച്ചത്. സംഭവം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുകൂട്ടരും ഒളിവിലാണ്. രണ്ടുദിവസത്തിനകം വരനെയും വധുവിനെയും അധികൃതരുടെ മുമ്പില്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന്…
Read More