സോളാര്‍ ഇപ്പോളും തെളിഞ്ഞു കത്തുമ്പോള്‍ സരിതാ നായര്‍ തമിഴ്‌നാട്ടില്‍; പുതിയ വ്യവസായവുമായി സോളാര്‍ നായിക; പിന്നെ സൈഡിന് ചില്ലറ ‘സോളാര്‍ ബിസിനസും’

തിരുവനന്തപുരം: സരിതാ നായര്‍ കൊളുത്തിയ സോളാര്‍ വിവാദത്തിന്റെ വിളക്ക് ഇനിയും കെട്ടിട്ടില്ല. എന്നാല്‍ ഈ വിഷയങ്ങളൊന്നും സോളാര്‍ നായികയെ ഇപ്പോള്‍ അലട്ടുന്നില്ല. തിരക്കില്‍ നിന്നൊഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് ചേക്കേറിയിരിക്കുകയാണ് സോളാര്‍ നായിക. കേരളത്തിലെ വ്യവസായ പദ്ധതികള്‍ ഉപേക്ഷിച്ച് തമിഴ്നാട്ടില്‍ പുതിയ വ്യവസായത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് സരിത. കേരളത്തോട് ചേര്‍ന്ന കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനായി രണ്ടു യൂണിറ്റുകളാണ് ആരംഭിച്ചിരിക്കുന്നത്. ഒപ്പം മധുര അറുപ്പുക്കോട്ടയില്‍ ഉത്തരേന്ത്യന്‍ കമ്പനിയുടെ സോളാര്‍ പവര്‍ പ്രോജക്ടിന്റെ ചുമതലയും സരിതയ്ക്കാണ്. വിഎസ് ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂമാണ് തുറന്നിരിക്കുന്നത്. തക്കല-കുലശേഖരം റോഡില്‍ പദ്മനാഭപുരത്തിന് സമീപത്താണ് നിര്‍മാണ യൂണിറ്റ്. കടലാസ് ബാഗുകള്‍ കൈകൊണ്ടും കപ്പുകള്‍ യന്ത്രസഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്. യൂണിറ്റില്‍ സമീപ പ്രദേശത്തു നിന്നുള്ള സ്ത്രീകളാണ് ജോലി ചെയ്യുന്നത്. തുടക്കത്തില്‍ ആവശ്യമനുസരിച്ച് മാത്രമാണ് നിര്‍മ്മാണം.…

Read More

സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ കത്ത് പുറത്തായി; പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനശൈലി ശരിയല്ലെന്നു കാണിച്ച് എ.ഡി.ജി.പി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ആറ് ഡിവൈ.എസ്പിമാര്‍ ഡി.ജി.പിക്ക് നല്‍കിയ കത്ത് പുറത്തായി. ടി.പി. സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ 2016 ജനുവരി ഒന്നിനാണ് ഡിവൈ.എസ്പിമാര്‍ നല്‍കിയ കത്തിലെ വിവരങ്ങളാണ് പുറത്തായത്. കത്തില്‍ കമ്മീഷനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയി്ച്ചിരിക്കുന്നത്. അന്ന് സെന്‍കുമാര്‍ കത്ത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെങ്കിലും അത് വെളിച്ചം കണ്ടില്ല. കമ്മീഷനും അന്വേഷണ സംഘവും രണ്ടു ത്ട്ടിലായിരുന്നു എന്നാണ് സൂചന. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയും സൂചനകളുണ്ടായിരുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സോളാറില്‍ പ്രതികളെ രക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേൃത്വത്തില്‍ ശ്രമം നടന്നതായി സോളാര്‍ കമ്മീഷനും കണ്ടെത്തിയതാണ് സൂചന. ഇത് തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് പൊലീസുകാരുടെ നീക്കം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന പരോക്ഷ സൂചനയും കമ്മീഷന്‍…

Read More

സോളാറില്‍ ഉമ്മന്‍ചാണ്ടി കരിഞ്ഞു വീഴുമോയെന്ന് നാളെയറിയാം ? ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ; മുന്‍മുഖ്യമന്ത്രിയെ കൂടാതെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഭീതിയില്‍

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ നാളെ നിര്‍ണായക ദിനം. സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന് വൈകിട്ട് മൂന്നിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മൂന്നര വര്‍ഷത്തിലേറെയായുള്ള പ്രവര്‍ത്തനത്തിനു ശേഷമാണ് കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. ആദ്യം ആറു മാസത്തേക്കു നിയമിച്ച കമ്മിഷന് പലപ്പോഴായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. സോളാര്‍ വിവാദത്തെ തുടര്‍ന്നു സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്. 2013 സെപ്റ്റംബര്‍ രണ്ടിനു ചേര്‍ന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 10നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. ഒക്ടോബര്‍ 23നു റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിശ്ചയിച്ചു. 2014…

Read More