ഇവള്‍ ഹിമാചല്‍ ആര്‍ടിസിയിലെ പറക്കും ഡ്രൈവര്‍ ! ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കി സീമ താക്കൂര്‍…

ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് സീമ താക്കൂര്‍. ഇപ്പോള്‍ മറ്റൊരു ചരിത്രം കൂടി തിരുത്തിക്കുറിച്ചതിന്റെ സന്തോഷത്തിലാണ് ഈ 31കാരി. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ഡ്രൈവറായിരിക്കുകയാണ് സീമ. ഷിംല- ഛണ്ഡീഗഢ് റൂട്ടിലൂടെയാണ് സീമ ഇപ്പോള്‍ ബസ് ഓടിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയില്‍ നിന്നാണ് സീമയുടെ വരവ്. അഞ്ച് വര്‍ഷം മുമ്പാണ് എച്ച്.ആര്‍.ടി.സിയില്‍ സീമ ജോലിക്കെത്തിയത്. ആദ്യം എച്ച്.ആര്‍.ടി.സിയുടെ ടാക്സി സര്‍വീസുകളില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സീമ. ഹിമാചലില്‍ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങളിലായിരുന്നു സീമയുടെ ആദ്യ ജോലി. പിന്നീട് ഷിംല സോളാന്‍ റൂട്ടിലെ ഇലക്ട്രിക് ബസില്‍ ഡ്രൈവറായി. ‘ ഹിമാചലിലെ വിവിധ സ്ഥലങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളായി ഞാന്‍ ഇലക്ട്രിക് ബസ് ഓടിക്കുന്നു. ഒരു ഇന്റര്‍ സ്റ്റേറ്റ് റൂട്ടില്‍ ബസ്സ് ഓടിക്കാനുള്ള…

Read More