ആരാണീ അസംബന്ധം പറഞ്ഞു പരത്തുന്നത് ! ആ വീട്ടില്‍ തന്നെയാണ് ഞാനിപ്പോഴും താമസിക്കുന്നത്; തന്റെ വീട് ജപ്തി ചെയ്‌തെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് ശാലുമേനോന്‍…

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ശാലുമേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നു പറഞ്ഞ് ശാലു തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ജപ്തി ചെയ്തെന്ന് പറഞ്ഞു പുറത്തു വന്ന വാര്‍ത്ത തെറ്റാണെന്നും ആ വീട്ടില്‍ തന്നെയാണ് ഞാനിപ്പോഴും താമസിക്കുന്നതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ‘ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വര്‍ഷമായി. അതിനുശേഷം, എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു’ ശാലു പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ വളരെ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായും ശാലു പറഞ്ഞു.…

Read More