ഞങ്ങള്‍ക്ക് മക്കളില്ല ! നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കുട്ടി ഞങ്ങളുടേതല്ല; വെളിപ്പെടുത്തലുമായി ഷഫ്‌നയുടെ ഭര്‍ത്താവ് സജിന്‍…

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് ഷഫ്‌ന. 1998ല്‍ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തില്‍ എത്തിയത്. ഷഫ്നയുടെ യഥാര്‍ഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 2013ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. ഇപ്പോളിതാ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും സജീവമായ ഷഫ്‌ന പങ്കുവച്ച സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും വൈറല്‍ ആയിരുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടെന്നാണ് ആരാധകര്‍ ഇത്രയും നാള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ കണ്ടത് തങ്ങളുടെ സഹോദരന്റെ കുഞ്ഞിനെ ആയിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് സജിന്‍. സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു ഏറെ കാലമായുള്ള ആഗ്രഹം. ഇത്രയും കാലം ചാന്‍സ്…

Read More