കൊ​ല​പാ​ത​ക​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ? സഹോദരനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ അനുജനെയും മാതാവിനെയും പോലീസ്ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ ഭാ​ര​തീ​പു​രം ഷാ​ജി കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ പീ​റ്റ​ര്‍, മാ​താ​വ് പൊ​ന്ന​മ്മ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ം. ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. കോ​ട​തി​യി​ല്‍ നി​ന്നും അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഷാ​ജി കൊ​ല​ക്കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തു​ക, കൊ​ല​പാ​ത​ക​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​ുള്ള കാര്യങ്ങൾ ക​ണ്ടെ​ത്തു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ല​ക്ഷ്യം.അ​തി​നു ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ​വ​രെ കൂ​ട​ത​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ട​ന്നു അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. അ​തേ​സ​മ​യം ത​ന്നെ കേ​സി​ല്‍ ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ സ​ജി​ന്‍ പീ​റ്റ​റു​ടെ ഭാ​ര്യ​യും പ്ര​തി​യ​ായേ​ക്കും. സം​ഭ​വ ദി​വ​സം സ​ജി​ന്‍റെ ഭാ​ര്യ ആ​ര്യ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. അ​ങ്ങ​നെ എ​ങ്കി​ല്‍ കൊ​ല​പാ​ത​ക വി​വ​രം ഒ​ളി​ച്ചു​വ​ച്ചു തെ​ളി​വ് ന​ശി​പ്പി​ച്ചതിന് ഇ​വ​ര്‍ പ്ര​തി​യാ​കും. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കു. ക​ഴി​ഞ്ഞ ദി​വ​സം…

Read More