സന്തോഷത്തോടെ തന്നാലും സങ്കടത്തോടെ തന്നാലും ഈ പരിപാടി ഇനി വേണ്ട ! വാഹനം തടഞ്ഞു നിര്‍ത്തിയുള്ള അനധികൃത പണപ്പിരിവിനെതിരേ ശക്തമായി പ്രതികരിച്ച് എസ്‌ഐ ബിജു

കണ്ണൂര്‍: ആഘോഷങ്ങളുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയുള്ള അനധികൃത പണപ്പിരിവിനെതിരെ ശക്തമായ പ്രതിഷേധവുമായി ചക്കരക്കല്ല് എസ്‌ഐ പി.ബിജു. പണം നല്‍കാത്തവരുടെ വാഹനം ആക്രമിക്കുന്ന സംഭവമുണ്ടായതായും ആഘോഷത്തിന്റെ മറവില്‍ സംഘടിത അന്യായ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ലെന്നും ബിജുവിന്റെ പോസ്റ്റിലുണ്ട്. ചക്കരക്കല്ല് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് എസ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും ഇത്തരം പണപ്പിരിവു നടക്കുന്നതായി വിവരമുണ്ട്. എസ്‌ഐ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ‘ഓനെനിക്കു സന്തോഷത്തോടെ തന്നതാ’…കൈക്കൂലി വാങ്ങിക്കുന്നവര്‍ അതിനെ ന്യായീകരിക്കാന്‍ സ്ഥിരം പറയുന്ന ഡയലോഗ് ആണിത്. ഒരു ക്ഷേത്രോത്സവത്തിന്റെ പേരില്‍, തിരക്കുപിടിച്ച മേലേചൊവ്വ –മട്ടന്നൂര്‍ ഹൈവേയിലെ ഏച്ചൂര്‍ ടൗണില്‍ എല്ലാ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി പണപ്പിരിവ് നടത്തിയവരും മേല്‍ സൂചിപ്പിച്ച കൈകൂലിക്കാര്‍ പറഞ്ഞ അതേ ന്യായീകരണം തന്നെയാണു നിരത്തുന്നത്. ‘ഞങ്ങള്‍ കൈനീട്ടി വണ്ടി തടഞ്ഞു നിര്‍ത്തി ചോദിച്ചപ്പോള്‍ അവര്‍ സ്വമേധയാ സന്തോഷത്തോടെ…

Read More