വീണ്ടും സ്‌കൂളില്‍ വില്ലനായി പാമ്പ് ! പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഹൃതിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്; തുണച്ചത് അധ്യാപകരുടെ അവസരോചിതമായ ഇടപെടല്‍…

സ്‌കൂളില്‍ വീണ്ടും വില്ലനായി പാമ്പ് എത്തിയപ്പോള്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കനന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിയ്ക്ക് ജീവന്‍ തിരിച്ചു നല്‍കിയത് അധ്യാപകര്‍. രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടി താന്‍ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലില്‍ തട്ടിയപോലെ തോന്നിയതായും കാലില്‍ വേദനയുണ്ടെന്നും പറഞ്ഞു അധ്യാപകനെ സമീപിച്ചു. ക്ലാസ് അധ്യാപകനായ ഗോപകുമാര്‍ ഉടന്‍ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു. പ്രധാനാധ്യാപിക ആശയും സീനിയര്‍ അസിസ്റ്റന്റായ രാജീവും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ കാലില്‍ വളരെ ചെറിയൊരടയാളം കണ്ടു. ഉടന്‍തന്നെ കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. രക്തപരിശോധനയില്‍ പാമ്പിന്‍ വിഷബാധയേറ്റതായി വ്യക്തമായതായും ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാര്‍ഥി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സുഖം പ്രാപിച്ചു വരുകയാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന് അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം കാരണം ജീവന്‍ നഷ്ടപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ്…

Read More

അല്ല പിന്നെ…ക്ഷമിക്കുന്നതിനും ഒരു അതിരില്ലേ… പാമ്പിനെ വാശിപിടിപ്പിച്ച യുവാവ് ഒടുവില്‍ കടി വാങ്ങിച്ചു; വീഡിയോ വൈറലാകുന്നു…

പാമ്പിനെ കൈയ്യില്‍ വച്ച് അഭ്യാസം നടത്തുന്നതിനിടയില്‍ യുവാവിന് പാമ്പു കടിയേറ്റു. റെപ്‌റ്റൈല്‍ ഹണ്ടര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കൈയിലെടുത്ത് മുഖത്തിന് നേര്‍ക്ക് നേര്‍ വച്ച് ഇയാള്‍ കളിക്കുകയായിരുന്നു. ഇയാളുടെ പ്രകോപനത്തെത്തുടര്‍ന്ന് കടിക്കുവാന്‍ പാമ്പ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി. അവസാനം ഇയാള്‍ പാമ്പിനെ തലയില്‍ വച്ചപ്പോള്‍ പാമ്പ് ഇയാളുടെ തലയില്‍ കടിക്കുകയായിരുന്നു. പാമ്പിനെ തലയില്‍ നിന്നും മാറ്റുവാന്‍ ഇയാള്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.ഇയാള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.

Read More

കാലില്‍ കടിച്ച പാമ്പ് പിടിവിട്ടില്ല ! പാമ്പ് കടിച്ചു തൂങ്ങിയ കാലുമായി കര്‍ഷകന്‍ ആശുപത്രിയില്‍; ഒടുവില്‍ സംഭവിച്ചത്…

പാറ്റ്‌ന: കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുക എന്നു കേട്ടിട്ടില്ല. ഏതാണ്ട് ഇപ്പറഞ്ഞതു പോലെയുള്ള ഒരനുഭവമാണ് പാറ്റ്‌നയിലുള്ള ഒരു കര്‍ഷകന് അടുത്തിടെ സംഭവിച്ചത്. പറമ്പില്‍ പണിയെടുത്തു കൊണ്ടിരിക്കെയാണ് കര്‍ഷകന്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടുന്നത്. തുടര്‍ന്ന് പാമ്പ് കര്‍ഷകന്റെ കാലില്‍ കടിച്ചു. എന്നാല്‍ സമയം ഏറെയായിട്ടും പാമ്പ് പിടിവിടാതെ വന്നതോടെ കര്‍ഷകന്‍ ഭയചകിതനായി. തുടര്‍ന്നാണ് കാലില്‍ കടിച്ച് ചുറ്റിവരിഞ്ഞ പാമ്പുമായി ഇയാള്‍ ആശുപത്രിയിലേക്ക് പോയത്. തുടര്‍ന്ന് ഡോക്ടര്‍ കര്‍ഷകന്റെ കാലില്‍ നിന്ന് പാമ്പിനെ വേര്‍പ്പെടുത്തുകയായിരുന്നു. പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് പാമ്പിനെ രക്ഷപെടാന്‍ സാധിക്കാതെവന്നതിന്റെ കാരണം. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കര്‍ഷകന്റെ കാലില്‍ പാമ്പ് ചുറ്റിവരിഞ്ഞത്. കടിച്ച പാമ്പിന് വിഷമില്ലാതിരുന്നത് കര്‍ഷകന് രക്ഷയായി. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണ് കര്‍ഷകനെ കടിച്ചത്.

Read More