കാലില്‍ കടിച്ച പാമ്പ് പിടിവിട്ടില്ല ! പാമ്പ് കടിച്ചു തൂങ്ങിയ കാലുമായി കര്‍ഷകന്‍ ആശുപത്രിയില്‍; ഒടുവില്‍ സംഭവിച്ചത്…

പാറ്റ്‌ന: കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുക എന്നു കേട്ടിട്ടില്ല. ഏതാണ്ട് ഇപ്പറഞ്ഞതു പോലെയുള്ള ഒരനുഭവമാണ് പാറ്റ്‌നയിലുള്ള ഒരു കര്‍ഷകന് അടുത്തിടെ സംഭവിച്ചത്. പറമ്പില്‍ പണിയെടുത്തു കൊണ്ടിരിക്കെയാണ് കര്‍ഷകന്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടുന്നത്. തുടര്‍ന്ന് പാമ്പ് കര്‍ഷകന്റെ കാലില്‍ കടിച്ചു. എന്നാല്‍ സമയം ഏറെയായിട്ടും പാമ്പ് പിടിവിടാതെ വന്നതോടെ കര്‍ഷകന്‍ ഭയചകിതനായി.

തുടര്‍ന്നാണ് കാലില്‍ കടിച്ച് ചുറ്റിവരിഞ്ഞ പാമ്പുമായി ഇയാള്‍ ആശുപത്രിയിലേക്ക് പോയത്. തുടര്‍ന്ന് ഡോക്ടര്‍ കര്‍ഷകന്റെ കാലില്‍ നിന്ന് പാമ്പിനെ വേര്‍പ്പെടുത്തുകയായിരുന്നു.
പാമ്പിന്റെ പല്ലുകള്‍ മാംസപേശികള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് പാമ്പിനെ രക്ഷപെടാന്‍ സാധിക്കാതെവന്നതിന്റെ കാരണം. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കര്‍ഷകന്റെ കാലില്‍ പാമ്പ് ചുറ്റിവരിഞ്ഞത്. കടിച്ച പാമ്പിന് വിഷമില്ലാതിരുന്നത് കര്‍ഷകന് രക്ഷയായി. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണ് കര്‍ഷകനെ കടിച്ചത്.

Related posts