നിയന്ത്രണങ്ങള്‍ കുറച്ചതിനു പിന്നാലെ കാഷ്മീരില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം ! പ്രതിഷേധത്തില്‍ കുട്ടികളും…

ബലി പെരുന്നാളിന്റെ ഭാഗമായി കാഷ്മീര്‍ താഴ്‌വരയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ചു കൊണ്ടുവന്നതിനു പിന്നാലെ ശ്രീനഗറില്‍ വന്‍ പ്രകടനം. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ഞായറാഴ്ച വൈകുന്നേരം നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വ്യാപാരസ്ഥാപനങ്ങളും കമ്പോളങ്ങളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പ്രതിഷേധങ്ങളില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശദീകരണം വന്നതിനു പിന്നാലെയാണ് നൂറുക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ശ്രീനഗറില്‍ നടന്നത്. കുട്ടികളടക്കം പ്രതിേഷധത്തില്‍ പങ്കെടുത്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 35A റദ്ദാക്കുന്നതിന്റെ ഭാഗമായി ഏറെ മുന്നോരുക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. 40000 അര്‍ധസൈനികരെ അധികം വിന്യസിച്ചും മുന്‍മുഖ്യമന്ത്രിമാരെ തടവിലാക്കിയും ഇന്റര്‍നെറ്റ് വിഛേദിച്ചും സമാനതകളില്ലാത്ത നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. പാര്‍ലമെന്റിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് വഴിവെയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നുവെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ തളളിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനഗറില്‍ ഇന്ത്യാവിരുദ്ധ…

Read More