ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം ആ​ളി​ക്ക​ത്തു​ന്നു ! മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ കൂ​ട്ട​വെ​ടി​വ​യ്പ്പും സ്ത്രീ​ക​ള്‍​ക്കെ​തി​രേ മ​ര്‍​ദ്ദ​ന​വും; വീ​ഡി​യോ…

ഇ​റാ​നി​ല്‍ ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ട​യി​ല്‍ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച് ഇ​റാ​നി​യ​ന്‍ സു​ര​ക്ഷാ സേ​ന. ടെ​ഹ്റാ​നി​ലെ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ ഹി​ജാ​ബ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​മ്പോ​ഴാ​ണ് സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പ്പി​ന് പി​ന്നാ​ലെ ജ​ന​ങ്ങ​ള്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നു കൂ​ട്ട​ത്തോ​ടെ ഓ​ടു​ന്ന​തി​ന്റേ​യും മ​റ്റും വീ​ഡി​യോ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. സു​ര​ക്ഷാ സേ​നാ അം​ഗ​ങ്ങ​ള്‍ ട്രെ​യി​നി​ന​ക​ത്തു ക​യ​റി ബാ​റ്റ​ണ്‍ കൊ​ണ്ട് സ്ത്രീ​ക​ളെ അ​ടി​ക്കു​ന്ന​തും നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും അ​ട​ക്ക​മു​ള്ള വീ​ഡി​യോ​യും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. അ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പ്പു​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​റാ​ന്റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഖു​സെ​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും സു​ര​ക്ഷാ സേ​ന​യ്ക്കു​മെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​റാ​ന്റെ വ​സ്ത്ര​ധാ​ര​ണ രീ​തി അ​നു​സ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത 22കാ​രി​യാ​യ മ​ഹ്സ അ​മീ​നി കൊ​ല്ല​പ്പെ​ട്ട​തി​നു ശേ​ഷം ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ല്‍ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച നി​ര​വ​ധി…

Read More

ഭാ​ര്യ​മാ​ര്‍ പീ​ഡി​പ്പി​ക്കു​ന്നു ! പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍; നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം…

ഭാ​ര്യ​മാ​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രേ പോ​രാ​ട്ട​വു​മാ​യി ഒ​രു കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ തെ​രു​വി​ല്‍. ഭാ​ര്യ​മാ​രു​ടെ പീ​ഡ​ന​ത്തി​നെ​തി​രെ നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വി​ല്‍ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ലാ​ണ് വീ​ട്ടി​ലെ അ​നീ​തി​ക​ള്‍​ക്കെ​തി​രെ ഒ​രു​കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്‍​മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ണ​ക​ളി​ല്‍ സ​ന്തു​ഷ്ട​ര​ല്ലാ​ത്ത ചി​ല ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​നാ​യി കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഔ​റം​ഗ​ബാ​ദി​ല്‍ ഒ​രു ‘പ​ത്‌​നി പീ​ഡി​ത്’ ആ​ശ്ര​മം രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ഈ ​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​ണ് നി​യ​മ നി​ര്‍​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​നും ഏ​ഴ് ജ​ന്മ​ങ്ങ​ളി​ലും ഒ​രേ ഭ​ര്‍​ത്താ​വി​നെ ത​ന്നെ ല​ഭി​ക്കു​ന്ന​തി​നും വേ​ണ്ടി ഇ​ന്ന് ഭാ​ര്യ​മാ​ര്‍ ‘വ​ത് പൂ​ര്‍​ണി​മ’ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍ ആ​ല്‍​മ​ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്നു. ഇ​തി​ന് ബ​ദ​ലാ​യി ഇ​ന്ന​ലെ പു​രു​ഷ​ന്‍​മാ​ര്‍ ആ​ല്‍​മ​ര​ത്തെ ആ​രാ​ധി​ച്ചു വീ​ണ്ടും അ​തേ ജീ​വി​ത പ​ങ്കാ​ളി​യെ ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ പ്രാ​ര്‍​ത്ഥി​ച്ച​താ​യി പ​ത്‌​നി പീ​ഡി​ത് ആ​ശ്ര​മ​ത്തി​ന്റെ…

Read More

പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ കുവൈറ്റ് നാടു കടത്തും ! അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും ഉള്ളതായി വിവരം…

ഇന്ത്യയ്‌ക്കെതിരേ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് പ്രതിഷേധം…

Read More

പ്ര​വാ​ച​ക​ന്റെ മ​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ലേ​ഡി ഓ​ഫ് ഹെ​വ​ന്‍ സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ഷ്ടാ​വ് ! ഇ​യാ​ളെ പു​റ​ത്താ​ക്കി ബ്രി​ട്ട​ണ്‍…

പ്ര​വാ​ച​ക​ന്റെ മ​ക​ളു​ടെ ക​ഥ പ്ര​തി​പാ​ദി​ക്കു​ന്ന ലേ​ഡി ഓ​ഫ് ഹെ​വ​ന്‍ സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ പി​ന്തു​ണ​ച്ച പി​ന്തു​ണ​ച്ച സ്വ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വി​നെ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് മാ​റ്റി. ഇ​സ്‌​ലാം വി​ദ്വേ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്ന ഇ​മാം ഖാ​രി അ​സി​മി​നെ​യാ​ണ് നീ​ക്കി​യ​ത്. ലീ​ഡ്‌​സ് മ​ക്ക മ​സ്ജി​ദി​ലെ മു​ഖ്യ ഇ​മാ​മാ​ണ് ഖാ​രി അ​സിം. ഷി​യ പു​രോ​ഹി​ത​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ യാ​സി​ര്‍ അ​ല്‍ ഹ​ബീ​ബ് സം​വി​ധാ​നം ചെ​യ്ത’​ലേ​ഡി ഓ​ഫ് ഹെ​വ​ന്‍’ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​യാ​ണ് ഖാ​രി അ​സിം പി​ന്തു​ണ​ച്ച​ത്. ഇ​ങ്ങ​നെ ചെ​യ്ത​തി​ലൂ​ടെ ക​ലാ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും സ​മു​ദാ​യ സൗ​ഹാ​ര്‍​ദ​ത്തി​നും എ​തി​രാ​യ നി​ല​പാ​ട് ഇ​മാം കൈ​ക്കൊ​ണ്ടു​വെ​ന്നും അ​തി​നാ​ല്‍ പ​ദ​വി​യി​ല്‍ ഇ​രി​ക്കാ​ന്‍ അ​ര്‍​ഹ​ന​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ജൂ​ണ്‍ മൂ​ന്നി​നാ​ണ് ‘ ലേ​ഡി ഓ​ഫ് ഹെ​വ​ന്‍’ റി​ലീ​സ് ചെ​യ്ത​ത്. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തെ തെ​റ്റാ​യി കാ​ണി​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ബ്രി​ട്ട​നി​ലെ തി​യ​റ്റ​റു​ക​ളി​ല്‍…

Read More

കളക്ടറാകാന്‍ ഞാന്‍ തയ്യാറാണ് ! എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍; നിര്‍മലയുടെ പ്രതിഷേധ വീഡിയോ തരംഗമാകുന്നു…

ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി മധ്യപ്രദേശില്‍ നടക്കുന്ന സമരത്തിലെ പ്രതിനിധിയായ നിര്‍മല ചൗഹാന്റെ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു. ”ഞങ്ങളുടെ ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചില്ലെങ്കില്‍ കലക്ടറാകാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍ യാചിക്കുകയാണ്. ഞങ്ങളെ പോലെയുളളവര്‍ക്കായി എന്തെങ്കിലും ചെയ്യൂ. ഞങ്ങള്‍ ആദിവാസികള്‍ ഒരുപാട് ദൂരെ നിന്നും വരുന്നവരാണ്. ഞങ്ങള്‍ക്ക് ഇത് എത്രമാത്രം വിലയേറിയതാണെന്ന് നിങ്ങള്‍ക്കറിയാമോ? 20കാരിയായ നിര്‍മല ഭരണകൂടത്തോടു ചോദിക്കുന്നു. ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിനെന്ന പേരില്‍ സ്ഥാപിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുടെ വസന്തിയിലേക്ക് നിര്‍മല ഉള്‍പ്പെടുന്ന വിദ്യാര്‍ഥി സംഘം പ്രതിഷേധം നടത്തിയിരുന്നു. കലക്ടറെ കാണാന്‍ പോലീസിനോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജബ്‌വ ഗവണ്‍മെന്റ് കോളേജിലെ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് നിര്‍മല. തനിക്കു വേണ്ടി മാത്രമല്ല, തന്നെ പോലെയുളള നിരവധി പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഈ പ്രതിഷേധമെന്ന് നിര്‍മല…

Read More

പ്രതിഷേധം മറ നീക്കുമ്പോള്‍ ! ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നടുറോഡില്‍ പരസ്യമായി യൂണിഫോം അഴിച്ച് പ്രതിഷേധിച്ച് എയര്‍ഹോസ്റ്റസുമാര്‍…

വ്യത്യസ്ഥമായ ഒരു പ്രതിഷേധത്തിന് സെന്‍ട്രല്‍ റോം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമിലെ തെരുവില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്. പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിച്ചത്. ഒക്ടോബര്‍ 14ന് ആയിരുന്നു അല്‍ ഇറ്റാലിയ കമ്പനിയെ ഇറ്റലി എയര്‍ ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനി വാങ്ങിയത്. 775 കോടി രൂപയായിരുന്നു കൈമാറ്റത്തുക. മുമ്പ് പതിനായിരത്തിനടുത്ത് ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം പുതിയ കമ്പനി 3000 ആക്കി ചുരുക്കിയിരുന്നു. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് 50ഓളം എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കാനെത്തിയത്. ഇതിനുശേഷം ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചുമാറ്റി അല്‍പ്പനേരം മൗനമായി നിന്നു. തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പുതിയ കമ്പനി…

Read More

41-ാം സാക്ഷി ! കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്ന പശുവിനെക്കുറിച്ച് കര്‍ഷകര്‍ പറയുന്നതിങ്ങനെ…

മനുഷ്യരുടെ പ്രതിഷേധ സമരത്തില്‍ പശുവിനെന്തു കാര്യം… ഇങ്ങനെ ചോദിച്ചാല്‍ കാര്യമുണ്ടെന്നു തന്നെ പറയാം…ഹരിയാനയില്‍ എംഎല്‍എയുടെ വസതി വളഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരില്‍ ഒരാളാണ് ഈ പശു. ഫത്തേഹാബാദ് തൊഹാനയില്‍ ഞായറാഴ്ചയാണ് സംഭവം. അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരത്തിനെത്തിയവരുടെ കൂട്ടത്തിലായിരുന്നു പശുവുമെത്തിയത്. കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാല്‍പത്തിയൊന്നാമത്തെ സാക്ഷിയാണ് പശു എന്നായിരുന്നു പശുവുമായെത്തിയവരുടെ വാദം. തങ്ങള്‍ പശുഭക്തരോ പശുപ്രേമികളോ ആണെന്നാണ് നിലവിലെ സര്‍ക്കാരിന്റെ ഭാവമെന്നും പരിശുദ്ധവും പാവനവുമായ മൃഗത്തിന്റെ സാന്നിധ്യം സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബോധോദയത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് പശുവിനെ ഒപ്പം കൂട്ടിയതെന്നും കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു. പ്രമുഖ കര്‍ഷക നേതാവായ രാകേഷ് ടികായത്ത് ആണ് സ്റ്റേഷനിലെ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളും ഭരണകൂടവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അറസ്റ്റിലായ വികാസ്…

Read More

മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ എസ്‌ഐ മുഖത്തടിച്ചു ! അന്നു മുതല്‍ യഹിയാക്കയുടെ വേഷം നൈറ്റി; ഒരു മനുഷ്യന്റെ അസാധാരണ കഥ….

മനുഷ്യരില്‍ മാത്രം കാണുന്ന ഒന്നാണ് പ്രതികാര ബുദ്ധി. തങ്ങള്‍ക്കഹിതമായ കാര്യം തങ്ങളോടു ചെയ്യുന്നവരോട് പലരും പല രീതിയിലാണ് പ്രതികാരം തീര്‍ക്കാറുള്ളത്. ചിലരുടെ പ്രതികാരവും പ്രതിഷേധവും വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. അങ്ങനെയൊരാളുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചില്ല എന്നതായിരുന്നു അയാള്‍ ചെയ്ത കുറ്റം. ഇതിന് മുഖത്തടിച്ചു കൊണ്ടാണ് എസ്‌ഐ പ്രതികരിച്ചത്. അന്നു മുതല്‍ യഹിയാക്ക എന്ന ഈ മനുഷ്യന്‍ പ്രതിഷേധത്തിലാണ്. പിന്നെ ജീവിതത്തില്‍ യഹിയാക്ക മുണ്ടുപയോഗിച്ചിട്ടില്ല. പകരം വേഷം നൈറ്റിയാക്കി. പലരും പല തവണ ചര്‍ച്ച ചെയ്തിട്ടുള്ള യഹിയാക്കയുടെ കഥ ആനന്ദ് ബെനഡിക്ടിറ്റിന്റെ കുറിപ്പിലൂടെയാണ് വീണ്ടും വൈറല്‍ ആയത്. കുറിപ്പിന്റെ പൂര്‍ണ രൂപം… ഇതൊരു വ്യത്യസ്തനായ പച്ചയായ ഒരു സാധുമനുഷ്യന്റെ കഥയാണ്..ഒരു പക്ഷെ നിങ്ങളില്‍ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് കേട്ടിരിക്കും. അറിയാത്തവര്‍ക്കായി എഴുതുകയാണ്..കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാവുന്ന ആ ജീവിതത്തെകുറിച്ച് … ?????? കൊല്ലത്തു…

Read More

എന്നെ പിടിക്കാതെ അവനെപ്പോയി പിടിക്കെടോ ? ഇത് സ്‌നേഹ, തീയില്‍ കുരുത്ത കെഎസ്‌യുകാരി; മന്ത്രി ജലീലിനെതിരായ സമരത്തില്‍ തടയാനെത്തിയ പോലീസിനെ വിറപ്പിച്ച ആ തീപ്പൊരി വളര്‍ന്ന കനല്‍ വഴികള്‍ ഇങ്ങനെ…

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനെ വെല്ലുവിളിച്ച സ്നേഹ എന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീയില്‍ കുരുത്ത കെ.എസ്.യുകാരി എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ആ യുവതി ഒരു തീപ്പൊരി തന്നെയാണ്. ആരാണ് സ്‌നേഹ എന്ന് അറിയേണ്ടതുണ്ട്. മുമ്പ് ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ സ്‌നേഹ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വീഡിയോയും വൈറലാകുകയാണ്. അന്ന് തന്റെ ജീവിതത്തെക്കുറിച്ച് സ്നേഹ പറഞ്ഞത് ഇങ്ങനെ…അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. വീട് പള്ളിപ്പാടാണ്, അച്ചന്‍കോവിലാറിന്റെ തീരത്ത്. അച്ഛന്‍ വീടുകളില്‍ പോയി ചൂരല്‍ കസേര ഉണ്ടാക്കി കിട്ടുന്ന വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ പത്താം…

Read More

സത്യത്തെ മറച്ചു വയ്ക്കാനാവുമോ ? മാറിടം മറയ്ക്കാതെ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്പില്‍ വന്‍ പ്രതിഷേധവുമായി സ്ത്രീകള്‍ ! കാരണമറിഞ്ഞാല്‍ നിങ്ങളും പിന്തുണയ്ക്കും…

ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്പില്‍ സ്ത്രീകള്‍ നടത്തിവരുന്ന വ്യത്യസ്ഥമായ പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരെ മാറിടം മറയ്ക്കാതെയാണ് സ്ത്രീകളുടെ കൂട്ടായ്മയായ എക്‌സറ്റിന്‍ഷന്‍ റിബല്യന്റെ പ്രതിഷേധം. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്‌ന സത്യമാണെന്നു പ്രതീകാത്മകമായി കാണിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പ്രതിഷേധം അരങ്ങേറുന്നത്. ‘സത്യത്തെ മറച്ചു വയ്ക്കാനാകുമോ?’ എന്നെഴുതിയ ബാനറും ഉയര്‍ത്തിയാണ് സ്ത്രീകളുടെ പ്രതിഷേധം. മുഖത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് എന്നെഴുതിയ മാസ്‌കും ധരിച്ചിരിക്കുന്നു. ആഗോള താപനം വരും കാലങ്ങളില്‍ നാലു ഡിഗ്രി വരെ ഉയരാമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. യുദ്ധം, വരള്‍ച്ച, പട്ടിണി, കാട്ടുതീ, അക്രമങ്ങള്‍, ക്ഷാമം ഇതെല്ലാം ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളായിരിക്കുമെന്നും ഇവര്‍ പറയുന്നു. പത്ത് ദിവസമായി ഇവരുടെ പ്രതിഷേധം തുടരുകയാണ്.

Read More