മനുഷ്യബീജങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നു ! 2045ല്‍ പൂജ്യത്തിലെത്തുമെന്ന് ഷാന സ്വാന്‍; മനുഷ്യവംശത്തിന് അവസാനമാകുമോ ?

മനുഷ്യബീജങ്ങളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവുണ്ടാകുന്നുവെന്ന മുന്നറിയിപ്പുമായി എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന്‍. ആഗോള ഭീഷണിയായി ഫെര്‍ട്ടിലിറ്റി പ്രതിസന്ധി മാറുമെന്ന് സ്വാന്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. 1973 നും 2011 നും ഇടയില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തില്‍ തന്നെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെന്നും സ്വാന്‍ പറയുന്നു. 2045 ഓടെ ഇത് പൂജ്യത്തിലെത്തുമെന്നും സ്വാന്‍ പറയുന്നുണ്ട്. മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സാംസ്‌കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങള്‍, പുകയില ഉപയോഗം, പുകവലി, അമിതവണ്ണം ഇവയെല്ലാം ഭീഷണിയാണ്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുല്‍പാദന എപ്പിഡെമിയോളജിസ്റ്റാണ് ഷാന സ്വാന്‍. പുതിയ വാര്‍ത്ത ലോകത്തിനാകെ ആശങ്ക പകരുന്നതാണ്. മനുഷ്യവംശം തന്നെ ഇല്ലാതാകുമോയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്.

Read More