തൃശൂർ മെഡിക്കൽ കോളജിൽ  ‘അ​ങ്ങ​നെ അ​തും ക​ട്ട​പ്പു​റ​ത്താ​യി’; നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലെ എ​ക്സ് റേ ​യ​ന്ത്ര​വും കേ​ടാ​യി

  സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കുന്ന​ത്തു​കാ​വ്: പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ക്യാ​ൻ​സ​ർ രോ​ഗി​യാ​ണ്. ഏ​റെ നേ​ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പു​തി​യ ആ​ശു​പ​ത്രി​യി​ൽ എ​ക്സ് റേ ​എ​ടു​ക്കാ​നാ​യി സ്ട്രെ​ക്ച​റി​ൽ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. തി​ര​ക്കോ​ട് തി​ര​ക്കാ​ണ് എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ. സ​ഹി​കെ​ട്ട് ആ ​രോ​ഗി ചോ​ദി​ക്കു​ന്ന​ത് കേ​ട്ടു – ഇ​വി​ടെ ഈ ​ഒ​രൊാ​റ്റ മെ​ഷി​നേ ഉ​ള്ളൂ ആ​കെ…. ഇ​ത് ഈ ​രോ​ഗി​യു​ടെ മാ​ത്രം രോ​ദ​ന​മ​ല്ല. വേ​ദ​ന​സ​ഹി​ച്ച് എ​ക്സ് റേ ​എ​ടു​ക്കാ​ൻ കാ​ത്തു​കി​ട​ക്കു​ന്ന എ​ത്ര​യോ രോ​ഗി​ക​ളു​ടെ രോ​ദ​ന​ങ്ങ​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ്. നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ലെ ഏ​ക എ​ക്സ് റേ ​യ​ന്ത്രം കേ​ടാ​യ​തോ​ടെ ഇ​വി​ടെ​യു​ള്ള കി​ട​പ്പു​രോ​ഗി​ക​ളാ​യ ക്യാ​ൻ​സ​ർ​രോ​ഗി​ക​ളെ എ​ക്സ് റേ ​എ​ടു​ക്കാ​ൻ പു​തി​യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. അ​വി​ടെ എ​ക്സ് റേ ​മെ​ഷി​നു​ക​ൾ പ​ല​തും കേ​ടാ​യ​തു മൂ​ലം ഉ​ള്ള​വ​യി​ൽ അ​ഡ്ജ​സ്റ്റ് ചെ​യ്താ​ണ് എ​ടു​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ തി​ക്കും​തി​ര​ക്കു​മേ​റെ​യാ​ണ്. നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ന്ന അ​ന്പ​തോ​ളം രോ​ഗി​ക​ൾ​ക്കാ​ണ് എ​ക്സ് റേ ​എ​ടു​ക്കാ​റു​ള്ള​ത്. ഇ​ത് കേ​ടാ​യ​ത് ശ​നി​യാ​ഴ്ച​യാ​ണ്. തു​ട​ർ​ന്നാ​ണ് കി​ട​പ്പു​രോ​ഗി​ക​ളെ…

Read More