കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വയസുവരെയുള്ളവരിൽ കണ്ടുവരുന്നുണ്ട്. ചിക്കൻപോക്സിനു സമാനമായി പനിക്കൊപ്പം ശരീരത്തിൽ രൂപപ്പെടുന്ന ചെറുതും വലുതുമായ കുമിളകളാണു തക്കാളിപ്പനിയുടെയും ലക്ഷണം. വളരെപ്പെട്ടെന്നു പടരുന്ന പനി ആയതിനാൽ പരിചരണവും മുൻകരുതലും അനിവാര്യം. എന്താണ് തക്കാളിപ്പനി ?അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലെ വൈറൽ പനിയാണ് തക്കാളിപ്പനി. Enterovirus എന്ന വിഭാഗത്തിൽപ്പെട്ടതാണ് വൈറസ്. ലക്ഷണങ്ങൾവൈറസ് ശരീരത്തിൽ പ്രവേശിച്ചു മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ പനി, തൊണ്ടവേദന എന്നിങ്ങനെ സാദാ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണുന്നു. പനി തുടങ്ങി രണ്ടു ദിവസത്തിനു ശേഷം, വായിൽ, പ്രധാനമായും പിൻഭാഗത്തു മുകളിലായി ചുവന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. വൈകാതെ അതു കുമിളകൾ ആയി മാറും. ശക്തമായ വേദനയും അനുഭവപ്പെടും. ഭക്ഷണമോ വെള്ളമോ ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. വൈകാതെ ശരീരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടും. കൈകളിലും കാലുകളിലും കൈകാൽ വെള്ളയിലുമാണ്…
Read More