ശത്രുരാജ്യത്തിന്റെ ആകാശത്ത് അണുബോബ് പൊട്ടിക്കാന്‍ ഉത്തരകൊറിയ;നികത്താനാവാത്ത നഷ്ടമുണ്ടാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു…

ശത്രുരാജ്യത്തിന്റെ ആകാശത്ത് വച്ച് അണുബോംബ് പൊട്ടിച്ച് ആ രാജ്യം അപ്പാടെ തകര്‍ക്കാന്‍ ഉത്തരകൊറിയന്‍ പദ്ധതിയൊരുങ്ങുന്നെന്ന് വിവരം. ശത്രുരാജ്യത്തിന്റെ ആകാശത്ത് ബോംബ് പൊട്ടിക്കുന്നതു വഴി ആ രാജ്യത്തിന്റെ വിമാനങ്ങള്‍, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് ഉത്തരകൊറിയന്‍ പദ്ധതിയുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.ഉത്തരകൊറിയയുടെ ഇത്തരം ആകാശ ആണവപദ്ധതികള്‍ പരിഹരിക്കാനാകാത്ത നഷ്ടത്തിനിടയാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മുന്നറിയിപ്പ് നല്‍കുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അമേരിക്കയ്‌ക്കെതിരേ ഇത്തരത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് പ്രതിരോധ വിദഗ്ധന്‍ ഹെന്റി എഫ് കൂപ്പറാണ് ഇപ്പോള്‍ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നാല്‍പ്പത് മൈല്‍ ഉയരത്തില്‍ അണുബോംബിട്ടാല്‍ നൂറുകണക്കിന് മൈലുകള്‍ നീളുന്നതായിരിക്കും അതിന്റെ ദുരന്തഫലം. വൈദ്യുതിയും വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാകുന്നതിനൊപ്പം യാത്രാ വിമാനങ്ങളേയും ബഹിരകാശത്തെ കൃത്രിമോപഗ്രഹങ്ങളെ പോലും ഈ സ്‌ഫോടനം തകര്‍ക്കും. ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന വൈദ്യുതി കാന്തിക തരംഗങ്ങളാണ് ദുരന്തത്തിന്റെ രൂക്ഷത…

Read More

അമേരിക്കയുടെ ചാരപ്പണി പൊളിച്ചടുക്കി ചൈന; കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചൈനക്കാര്‍ കൊന്നൊടുക്കിയത് 18 സിഐഎക്കാരെ; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടി…

വാഷിങ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടനകളിലൊന്നായ സിഐഎയുടെ തന്ത്രങ്ങള്‍ പൊളിച്ചടുക്കി ചൈന. 2010നും 2012നും ഇടയില്‍ ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ വധിച്ചെന്നാണ് ഇപ്പോള്‍ ചൈന വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലരെ ചൈന തടങ്കലിലാക്കിയതായും സൂചനയുണ്ട്. ചാരപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യരായ യുഎസിന് പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് റിപ്പോര്‍ട്ട്. വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം പുറത്തുവിട്ടത്. അമേരിക്കന്‍ ചാരന്മാര്‍ക്ക് അതേ നാണയത്തില്‍ തന്നെയാണ് ചൈന പണികൊടുത്തത് എന്നാണ് വിവരം. വിദേശത്തുള്ള ചാരന്‍മാരുമായി സിഐഎ അധികൃതര്‍ നടത്തിവന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസിന്റെ ചാരപ്രവര്‍ത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതേസമയം, സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാണ് തിരിച്ചടിക്കു പിന്നിലെന്ന് കരുതുന്നവരും യുഎസ് ഔദ്യോഗിക വൃത്തങ്ങളില്‍ കുറവല്ല. ഇക്കാര്യത്തില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, യുഎസിന്റെ ചാരപ്പണി…

Read More