ചുവപ്പുകോട്ടയില്‍ പോരാട്ടത്തിനിറങ്ങാന്‍ ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ മടിച്ചപ്പോള്‍ ഗ്ലാഡിയേറ്ററായി കളത്തിലിറങ്ങി ശ്രീകണ്ഠന്‍ ! കോണ്‍ഗ്രസ്‌കാരെപ്പോലും ഞെട്ടിച്ച ശ്രീകണ്ഠന്റെ വിജയത്തിന് തിളക്കമേറെ…

പാലക്കാട്: ചുവപ്പുകോട്ടയെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്ന പാലക്കാട്ട് വി.കെ ശ്രീകണ്ഠന്‍ നേടിയ വിജയം പാലക്കാട്ടുകാരെ മാത്രമല്ല മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നു എല്ലാവരും ചോദിക്കുമ്പോഴും ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഇതിന് കാരണമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ശ്രീകണ്ഠന്‍. ഇടതിന്റെ ഉരുക്കുകോട്ടയെന്ന ഭീതിയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രമുഖര്‍ പലരും പിന്മാറിയപ്പോഴാണ് ശ്രീകണ്ഠന് അവസരം കൈവന്നത്. പ്രചരണം നടത്തിയപ്പോഴും പലര്‍ക്കും സംശയം മാറിയിട്ടില്ലായിരുന്നു. എന്നാല്‍ ശ്രീകണ്ഠന് ഉറപ്പായിരുന്നു ഇത്തവണ ഇടതു കോട്ട പൊളിക്കാം എന്നത്. പറഞ്ഞതു പോലെതന്നെ ശ്രീകണ്ഠന്‍ വിജയിച്ച് ചരിത്രം കുറിയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കത്തുന്ന പാലക്കാടന്‍ വെയിലത്ത് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമെത്തിയ പദയാത്രയുടെ കരുത്തുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. പി ബാലന്‍ ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ ജില്ലാ പദയാത്രകഴിഞ്ഞ് നാല് പതിറ്റാണ്ടുകഴിഞ്ഞിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റൊരു പദയാത്രയ്ക്കിറങ്ങിയപ്പോള്‍. ഈ യാത്രവഴി ജില്ലയുടെ മുക്കിനും മൂലയ്ക്കുമെത്തിയ ആത്മവിശ്വാസത്തോടെയായിരുന്നു…

Read More