ഇത്രയ്ക്കു ചീപ്പാണോ അങ്കമാലി ഡയറീസിന്റെ അണിയറക്കാര്‍, സിനിമ മാറാതിരിക്കാന്‍ ബംഗാളികളെ ഇറക്കി ഗിരിജ തിയറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ദിലീപിനെ ഒതുക്കുക ലക്ഷ്യമെന്ന് ഡോ. ഗിരിജ

പരീക്ഷണമെന്ന നിലയില്‍ തിയറ്ററിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. 85ലേറെ പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ചിത്രം പക്ഷേ വാര്‍ത്തകളില്‍ നിറയുന്നത് മറ്റു കാരണങ്ങളിലാണ്. ആദ്യം വിവാദത്തില്‍പ്പെട്ടത് മൂവാറ്റുപുഴയില്‍ സ്റ്റിക്കറൊട്ടിച്ച കാറിലെത്തി പോലീസിന്റെ നേര്‍ക്ക് തട്ടിക്കയറിയായിരുന്നു. ആ വിഷയത്തില്‍ വന്‍ വിമര്‍ശനമാണ് അണിയറക്കാര്‍ നേരിടേണ്ടിവന്നത്. ഇപ്പോഴിതാ തൃശൂര്‍ ഗിരിജ തിയറ്ററില്‍ ബംഗാളികളെ ഇറക്കി സിനിമയ്ക്ക് ആളെക്കൂട്ടിയും ഗുണ്ടായിസം കാണിച്ചുവെന്ന പരാതിയുമാണ് ഉയര്‍ന്നിരിക്കുന്നത്. തിയറ്റര്‍ ഉടമയായ ഡോ. കെ. പി. ഗിരിജ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിയും നല്കി. ദിലീപ് ചിത്രത്തെ ഒതുക്കുകയെന്ന ഉദ്ദേശത്തോടെയാണ് അങ്കമാലി ഡയറീസിന്റെ അണിയറക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ഗിരിജ പറയുന്നത്. ആളുകുറഞ്ഞ ചിത്രം തുടര്‍ന്നും പ്രദര്‍ശിപ്പിക്കാന്‍ ബംഗാളികള്‍ക്ക് സൗജന്യമായി ടിക്കറ്റ് കൊടുത്ത് കയറ്റുകയും ചിത്രം മാറ്റാതിരിക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഗിരിജ ആരോപിച്ചു.…

Read More