32-ാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്‍സെക്‌സാണെന്ന് തിരിച്ചറിയുന്നത്; അന്ന് എല്ലാവര്‍ക്കും മധുരം വാങ്ങിക്കൊടുത്തു; അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് വിജയരാജ മല്ലിക

ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ അവഗണനകള്‍ നേരിടുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് വിജയരാജ മല്ലിക. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തിന്റെയും വനിതാസാഹിതി ജില്ലാക്കമ്മറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദം സര്‍ഗമല്ലികയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ജീവിതത്തില്‍ താന്‍ നേരിട്ട അവഗണനകളെക്കുറിച്ച് അവര്‍ തുറന്നു പറഞ്ഞത്. ”ആണും പെണ്ണും കെട്ട ജീവിതം മല്ലികയ്ക്ക് മടുത്തില്ലേ? പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിയുന്നത്. ഞാന്‍ തളര്‍ന്നില്ല, എല്ലാവര്‍ക്കും അന്ന് മധുരംവാങ്ങിക്കൊടുത്തു, ജീവിതത്തിലെ പ്രചണ്ഡമായ ഒരു മുഹൂര്‍ത്തം എന്നുപറയാനാണ് ആഗ്രഹിക്കുന്നത്. അന്ന് തളര്‍ന്നുപോയെങ്കില്‍ ഇതുപോലെ സംസാരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഒരു മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്. മല്ലിക പറയുന്നു. സ്നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് ഒരു മനുഷ്യന്‍ ആത്മഹത്യക്ക്…

Read More