കോട്ടയം: പുഴയും കായലും കടലും അതിരിടുന്ന കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന് സമരമുഖത്തേക്ക് എത്തുന്നത്.വിശപ്പിലും വറുതിയിലും പൊറുതിമുട്ടുന്ന കാലം. കയര്‍ പിരിക്കലും തെങ്ങുചെത്തും മീന്‍പിടിത്തവും കക്കാവാരലും പാടത്തെ കഠിനവേലയുംകൊണ്ടൊന്നും വീടു പോറ്റാനാവാതെ വലയുന്ന ജനങ്ങള്‍. കുടുംബം പോറ്റാനും കുട്ടികളെ വളര്‍ത്താനും ആണാളിനൊപ്പം പെണ്ണാളും കഠിനവേല ചെയ്യുന്ന തൊഴില്‍മേഖല. ഇവരെ സംഘടിപ്പിച്ചും സഹായിച്ചുമാണ് ആലപ്പുഴ പുന്നപ്രയില്‍നിന്ന് അച്യൂതാനന്ദന് എന്ന കമ്യൂണിസ്റ്റിന്റെ പ്രയാണത്തിനു തുടക്കം.പി. കൃഷ്ണപിള്ളയുടെ നിര്‍ദേശത്തുടര്‍ന്ന് കുട്ടനാട്ടിലെ ചെറുകാലി വരമ്പത്ത് കായല്‍ നില തൊഴിലാളികളെ സംഘടിപ്പിച്ചു. പകലന്തിയോളം തൊഴിലാളികളോടൊപ്പം കഴിഞ്ഞ വിഎസിന് അവരുടെ വീടുകളില്‍നിന്നായിരുന്നു ഭക്ഷണം. അന്തിയുറക്കവും തൊഴിലാളികളുടെ വീട്ടില്‍തന്നെ.രാമങ്കരി മുട്ടാറില്‍ കര്‍ഷക തൊഴിലാളികളുടെ വലിയ സമ്മേളനം വിളിച്ചു ചേര്‍ത്താണ് വിഎസ് കുട്ടനാട്ടില്‍ സമരത്തിനു തുടക്കം കുറിച്ചത്. പണിയാള്‍ തൊഴിലാളിയും പുറംതൊഴിലാളിയുമുണ്ടായിരുന്ന അക്കാലത്ത് കൂടുതല്‍ കൂലി ചോദിച്ചായിരുന്നു സമരം. മംഗലംകായല് നികത്തല്‍ സമരത്തിലൂടെ ജന്മി-പ്രഭുക്കള്‍ തൊഴിലാളിസമരത്തെ…
Read MoreTag: vs achuthanandan
വലിയചുടുകാട്: സമാനതകളില്ലാത്ത ചരിത്രസ്മാരകം; ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചവരെ കൂട്ടിയിട്ട് ചാമ്പലാക്കിയയിടം
പുന്നപ്ര സമര രക്തസാക്ഷികളുടെയും പി. കൃഷ്ണപിള്ള ഉള്‍പ്പെടെ സമുന്നത കമ്യൂണിസ്റ്റ് നേതാക്കളുടെയും നിരയില്‍ പുന്നപ്ര വലിയ ചുടുകാട്ടില്‍ വി.എസ്. അച്യുതാനന്ദനും അന്ത്യനിദ്ര. ഇത്രയേറെ രക്തസാക്ഷികളെയും നേതാക്കളെയും സംസ്കരിച്ച മറ്റൊരു ചരിത്രസ്മാരകവും സംസ്ഥാനത്തില്ല. കയര്‍, കായല്‍, കടല്‍, പാടം, ചെത്ത്, ബീഡി തൊഴിലാളികള്‍ ആലപ്പുഴ, ചേര്‍ത്തല തീരങ്ങളില്‍ തിങ്ങിപ്പാര്‍ത്തിരുന്ന കാലം. പ്രായപൂര്‍ത്തി വോട്ടവകാശം, ഐക്യകേരളം തുടങ്ങി 27 ആവശ്യങ്ങളുന്നയിച്ചു തൊഴിലാളികള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ തിരുവിതാംകൂര്‍ രാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ പുന്നപ്രയില്‍ തൊഴിലാളികള്‍ സംഘടിച്ചു പ്രകടനം നടത്തിയത് ദിവാന് സര് സി.പി. രാമസ്വാമി അയ്യരെ പ്രകോപിപ്പിച്ചു. 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെയായിരുന്നു പുന്നപ്ര-വയലാറിലെ ചരിത്രപ്രസിദ്ധമായ തൊഴിലാളി പ്രക്ഷോഭങ്ങള്‍. സംഘടിത തൊഴിലാളിമുന്നേറ്റത്തിനും പോലീസ് സ്റ്റേഷന് ആക്രമണത്തിനുമൊടുവില് ദിവാന്റെ ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചവരെയും മാരക പരിക്കേറ്റവരെയും വലിയ ചുടുകാട്ടില്‍ കൂട്ടിയിട്ട് ചാമ്പലാക്കി. 190 പേര് വെടിവയ്പില്‍…
Read Moreയാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലെ വേലിക്കകത്തു വീട്ടിലെത്തും; പോരാട്ടങ്ങളുടെ അങ്കത്തട്ടായിരുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ അന്തിയുറങ്ങും
ആലപ്പുഴ: സമരജീവിതത്തിന്റെ പോരാട്ടങ്ങള്‍ തന്നെയായിരുന്ന യാത്രകള്‍. ആ യാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലേക്കു തിരിച്ചെത്തുന്നു അന്തിയുറങ്ങാൻ… നാലു വയസുകാരനായിരുന്നപ്പോള് അമ്മ വിടപറഞ്ഞ നാളില്‍ തുടങ്ങിയതാവും നൂറ്റാണ്ടോളം നീണ്ട ആ പോരാട്ടം. ഒടുവില്‍, കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നില്‍ ചോരചിന്തി മരിച്ച സഖാക്കള്‍ക്കു നടുവിലാണ് ഒടുങ്ങാത്ത സ്മരണകള്‍ക്കു തുടക്കമിട്ട് ആ സൂര്യൻ അസ്തമിക്കുന്നത്. രാഷ്ട്രീയ പോരാട്ടങ്ങളുടെ കടുപ്പമെല്ലാം മാറ്റിവച്ച് ഓണമുണ്ണാനെത്തിയിരുന്ന പറവൂര്‍ വേലിക്കകത്തു വീട്ടില്‍ വി.എസ് അവസാനമായെത്തും. അവിടെയാണ് പൊതുദര്‍ശനം. തുടര്‍ന്ന്, തൊഴിലാളിശക്തിയില്നിന്നു വി.എസ് പടുത്ത പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസില്‍. ബീച്ചിനു സമീപം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന വേദിയില്‍. തുടര്‍ന്ന് മൂന്നുവരെ ആലപ്പുഴയിലെ പൗരാവലിക്ക് പ്രിയപ്പെട്ട സഖാവിന് ആദരമര്‍പ്പിക്കാം. അവിടെനിന്ന് അന്ത്യയാത്ര. എല്ലാ പോരാട്ടങ്ങളുടെയും അങ്കത്തട്ടായിരുന്ന ആലപ്പുഴയില്‍ ആ നീണ്ട യാത്ര അവസാനിക്കുകയാണ്. പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍നിന്നു പ്രൈമറി സ്കൂളിലേക്കു പോയ നാളുകളില്‍ത്തന്നെ…
Read Moreകടലും ജനവും ആർത്തിരമ്പി കണ്ണേ കരളേ വിഎസ്സേ… വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. 17 മണിക്കൂര്‍ പിന്നിടുമ്പോളാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തിയിരിക്കുന്നത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് വൻജനാവലിയാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്. കൊല്ലം ജില്ലയിലുടനീളം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. ചൊവ്വാഴ്ച രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി.
Read Moreവി.എസിനെ ജുബ്ബയിൽ സുന്ദരനാക്കിയ ആ വ്യക്തി ഇവിടെയുണ്ട്: ഓർമകൾ അയവിറക്കി മോഹനൻ
അമ്പലപ്പുഴ: വി.എസിന് ജുബ്ബ തുന്നിയ ഓര്‍മയിൽ മോഹനന്. അച്ഛന് പുന്നപ്ര തെക്ക് പഞ്ചായത്ത് ചില്ലാമഠത്തില് ടി.കെ. ശിവരാജനോടൊപ്പം പറവൂര്‍ ജംഗ്ഷനിലെ മോഹന്‍ ഗാര്‍മെന്‍സില്‍ ചെറുപ്പം മുതല്‍ മോഹനന് തയ്യല്‍ ജോലികള്‍ ചെയ്തിരുന്നു. വി.എസിന്റെ സുഹൃത്തും പുന്നപ്ര വയലാര്‍ സമരത്തിലെ സഹയാത്രികനുമായിരുന്നു ശിവരാജന്. തയ്യല്‍ക്കടയിലെ സ്ഥിരസന്ദര്‍ശകരായിരുന്നു വിഎസ്, വി.കെ. കരുണാകരന്, അസംബ്ലി പ്രഭാകരന്, എച്ച്.കെ. ചക്രപാണി തുടങ്ങിയവര്‍. വി.എസ് ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. അദ്ദേഹം അച്ഛനെക്കൊണ്ടാണ് അത് തുന്നിച്ചിരുന്നത്. അച്ഛന് ശരീരിക അവശതകള്‍ നേരിട്ടപ്പോള്‍ താനാണ് പിന്നീട് ജുബ്ബ തുന്നിക്കൊടുത്തിരുന്നതെന്നും മോഹനന് വിതുമ്പലോടെ പറഞ്ഞു. ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപത്തുണ്ടായിരുന്ന കുഞ്ഞിക്കുട്ടന്റെ തയ്യല്‍ കടയില്‍നിന്നാണ് ശിവരാമന് ജുബ്ബ തയ്യല്‍ പഠിച്ചത്. ടി.വി. തോമസ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ജുബ്ബ തുന്നിയിരുന്നത് കുഞ്ഞിക്കുട്ടനായിരുന്നു. അവിടെനിന്നു 68 ലാണ് ഭാര്യാ സഹോദരന്റെ പറവൂരിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ശിവരാജന് തയ്യല്‍ ജോലി ആരംഭിക്കുന്നത്. അന്നൊക്കെ വസ്ത്രസ്ഥാപനത്തോടൊപ്പം…
Read Moreവി.എസ് പ്രംഗിക്കുമ്പോൾ ആവേശം അതിരുവിട്ട് മുദ്രാവാക്യം വിളി; ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്ന് പറഞ്ഞ് അണികളെ ശ്വാസിച്ച് പിണറായി വിജയൻ; കോട്ടയം സമ്മേളന നഗരിയിൽ പിന്നെ കണ്ടത് ചരിത്രം
കോട്ടയം: സിപിഎം വിഭാഗീയത അഥവാ പിണറായി-വിഎസ് ചേരിപ്പോര് അതിന്റെ മൂര്ധന്യതയില് നില്ക്കുന്ന കാലത്തായിരുന്നു 2008 ഫെബ്രവരി 14നു കോട്ടയത്ത് പാര്‍ട്ടി സംസ്ഥാനസമ്മേളനം നടന്നത്. വി.എസ് ഗ്രൂപ്പിനെ ഏറെക്കുറെ പൂര്‍ണമായി വെട്ടിനിരത്തി പിണറായി പക്ഷം പാര്‍ട്ടി ആധിപത്യം പിടിച്ച സമ്മേളനത്തിന്റെ സമാപനദിവസം നാഗമ്പടത്തുണ്ടായ സംഭവവികാസങ്ങള്‍ കാലം മറന്നിട്ടില്ല. സമ്മേളനവേദിയിലേക്ക് വി.എസ് വൈകിയെത്തിയപ്പോള്‍ അണികളുടെ ആവേശം അതിരുവിട്ടു. വി.എസ് പ്രസംഗിക്കുമ്പോള്‍ ആവേശഭരിതരായ പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു: ‘’ഇത് സിപിഎം സമ്മേളനമാണ്, ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല’’ എന്നു പറഞ്ഞാണ് പിണറായി അണികളെ ശാസിച്ചത്. പിണറായിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നും വി.എസ് അനുകൂല മുദ്രാവാക്യം വിളികളും ബഹളവും തുടര്‍ന്നു. അതോടെ ‘’ഇങ്ങനെയൊരു സമ്മേളനമാകുമ്പോള്‍ പല തരക്കാര്‍ കടന്നുവരും. അവരെ നിയന്ത്രിക്കേണ്ടതു വോളണ്ടിയര്‍മാരാണ്. അണിഞ്ഞിരിക്കുന്ന ഡ്രസിന്റെ അന്തസ് വോളണ്ടിയര്‍മാര്‍ കാണിക്കണം’’ എന്ന് പിണറായി നിര്‍ദേശിച്ചു. അതോടെ റെഡ് വോളണ്ടിയര്‍മാര്‍ ഇടപെട്ട് മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിച്ചു.…
Read Moreവിവാദമായ മുണ്ടക്കയം പ്രസംഗം; സ്വതന്ത്രനായി പി.സി. ജോർജും എൽഡിഎഫ് സ്ഥാനാർഥിയായി പി.സി. ജോസഫും; പിസിക്ക് വോട്ട് ചോദിച്ച് വി.എസ്.
കോട്ടയം: കേരള കോണ്‍ഗ്രസിലായിരുന്ന കാലത്ത് പി.സി. ജോര്‍ജുമായി വി.എസ്. അച്യുതാനന്ദനു വലിയ അടുപ്പമുണ്ടായിരുന്നു. കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ ഇരയുടെ നീതിക്കായും മതികെട്ടാന്‍ അഴിമതി, മൂന്നാര്‍ കൈയേറ്റം വിഷയങ്ങളിലും വി.എസിനൊപ്പം പോരാടാന്‍ ജോര്‍ജുണ്ടായിരുന്നു. പി.സി. ജോര്‍ജിന്റെ മണ്ഡലമായിരുന്ന പൂഞ്ഞാറില്‍ വി.എസിന്റെ ഒളിവുജീവിതത്തിനിടെ പോലീസ് പിടിയിലായപ്പോള്‍ ഇടിയന് വാസുപിള്ളയുടെ നേതൃത്വത്തില്‍ കടുത്ത മര്‍ദനമാണ് വി.എസിനു നേരിടേണ്ടി വന്നത്. അന്ന് തോക്കിന്റെ ബയണറ്റുകൊണ്ട് ഉള്ളംകാല് അടിച്ചുപൊട്ടിച്ചിരുന്നു. പി.സി. ജോര്‍ജ് ഒരിക്കല്‍ വി.എസിന്റെ അടുത്തെത്തിയപ്പോള്‍ ബയണറ്റ് കുത്തിയിറക്കി കാല് തകര്‍ത്തു എന്നു പറയുന്നത് നേരോ എന്നു ചോദിച്ചു.ഇരിപ്പിടത്തില്‍നിന്നും കാല് മേശപ്പുറത്തേക്ക് കയറ്റിവച്ചു കാലിലെ പാടുകള്‍ വി.എസ് കാണിച്ചുകൊടുത്തതായി പി.സി. ജോര്‍ജ് ഓര്‍മിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തണമെന്ന് വി.എസിനു പാര്‍ട്ടി നിര്‍ദേശം നല്കി.ഇതോടെ പി.സി. ജോര്‍ജിനെതിരേ പ്രസംഗിക്കാന്‍ വി.എസിനു വല്ലാത്ത ബുദ്ധിമുട്ട്.…
Read Moreമലന്പുഴയുടെ വിഎസ്; വിഎസിന്റെ മലന്പുഴ; പാർട്ടിയും മണ്ഡലവും കൈവിട്ടപ്പോൾ കൈവിടാതെ മുഖ്യമന്ത്രിപഥത്തിലെത്തിച്ച് മലമ്പുഴയും
പാലക്കാട്: പാർട്ടിയും മണ്ഡലങ്ങളും പലപ്പോഴും കൈവിട്ടപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനായ വിഎസിന്റെ പിന്നിൽ അടിയുറച്ചുനിന്നു ചരിത്രത്തിലേക്കു നടന്നുകയറിയ നാമമാണ് മലന്പുഴ.1996ൽ മാരാരിക്കുളത്തെ തോൽവിക്കുശേഷം 2001 ൽ മലന്പുഴയുടെ മണ്ണിലേക്കു വിഎസ് കാൽകുത്തുന്പോൾ ഒരു പുതിയ ചരിത്രത്തിനും ഹൃദയബന്ധത്തിനും തുടക്കമാകുകയായിരുന്നു. അന്നു മലന്പുഴയുടെയും അതുവഴി കേരളത്തിന്റെയും കണ്ണുംകരളുമായ വിഎസിനെ മികച്ച രാഷ്ട്രീയപോരാളിയായി മാറ്റിയതിൽ മലന്പുഴയിലെ ജനങ്ങളുടെ സ്നേഹത്തിനു വലിയ പങ്കുണ്ട്. പ്രതിസന്ധികാലഘട്ടത്തെ അതിജീവിക്കാൻ 2001 ൽ മലന്പുഴയിലെത്തിയതുമുതൽ സജീവരാഷ്ട്രീയത്തോടു വിടപറയുന്നതുവരെ ഒരിക്കലും കൈവിടാതെ മലന്പുഴ വിഎസിനെ ചങ്കിലേറ്റി, കേരളരാഷ്ടീയത്തിൽ തിളങ്ങുന്ന നക്ഷത്രമായി സൂക്ഷിച്ചു. ‘കുളം കൈവിട്ട വിഎസിനെ പുഴ രക്ഷപ്പെടുത്തി’യെന്നാണ് രാഷ്ട്രീയ എതിരാളികൾ അക്കാലത്തു പ്രചരിപ്പിച്ചിരുന്നത്. മലന്പുഴയിൽ നാലുതവണ മത്സരിച്ചപ്പോഴും വിഎസിന്റെ വിജയത്തിൽ സംശയങ്ങളേതും എതിരാളികൾക്കുപോലും ഉണ്ടായിരുന്നില്ല. 2011 ൽ വിഎസിനു പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ ആദ്യമായി പ്രതിഷേധം ഉയർന്നതു മലന്പുഴ മണ്ഡലത്തിലായിരുന്നു. ആ പ്രതിഷേധം കേരളത്തിലുടനീളം കൊടുങ്കാറ്റായി…
Read Moreപലവട്ടം തെന്നിമാറിയ മുഖ്യമന്ത്രിപദം; ഒടുവിൽ ചരിത്രം കുറിച്ച് 83-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.എസ്.
തിരുവനന്തപുരം: പാർട്ടിയിൽ അതിശക്തനായി ഉയർന്നു വന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രി പദം വിഎസിൽ നിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചു കൊണ്ടിരുന്നു. 1987 ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991 ൽ നിയമസഭ പിരിച്ചു വിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വിഎസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ രാജീവ്ഗാന്ധി വധത്തെത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വിഎസ് പ്രതിപക്ഷനേതാവായി.1996 ൽ വിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് വി.എസ്.…
Read Moreമഴയുടെ അകമ്പടിയില്‍ കണ്ഠമിടറി വിളിച്ചു… കണ്ണേ കരളേ വിഎസ്സേ… ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിലൊഴുകും ചോരയിലൂടെ…
തിരുവനന്തപുരം: തലസ്ഥാനത്തെ കനത്ത മഴയിലും അണികള്‍ കണ്ഠമിടറി വിളിച്ചു… കണ്ണേ കരളേ വിഎസ്സേ….ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആറു പതിറ്റാണ്ടോളം ജീവിച്ച തിരുവനന്തപുരം നഗരത്തിനു വിടചൊല്ലുന്ന ഇന്ന് അദ്ദേഹത്തെ ഒരു നോക്കു കാണുന്നതിനായി പതിനായിരങ്ങളാണ് പുലര്‍ച്ചെ മുതല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. ഇന്നലെ രാത്രി 12ഓടെയാണ് വിഎസിന്റെ മൃതദേഹം കുന്നുകുഴിക്കു സമീപമുള്ള ബാര്‍ട്ടണ്‍ഹില്ലിലെ വേലിക്കകത്തുവീട്ടില്‍ എത്തിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും അകമ്പടിയോടെയായിരുന്നു എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നു വിഎസിന്റെ മൃതദേഹം വേലിക്കകത്തുവീട്ടില്‍ എത്തിച്ചത്. വീട്ടില്‍ പൊതു ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നില്ലെങ്കിലും നൂറുകണക്കിനാളുകളാണു വിഎസിനെ അവസാനമായി ഒരുനോക്കുകാണുന്നതിന് എത്തിച്ചേര്‍ന്നത്. ഇന്നു പുലര്‍ച്ചെയും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.ഇന്നു രാവിലെ 8.35ന് മുഖ്യമന്ത്രി പിണറായി വിജയന് വേലിക്കകത്ത് വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം അവിടെ നിന്നു മുഖ്യമന്ത്രി ദര്‍ബാര്‍ ഹാളിലെക്കു തിരിച്ചു. പിന്നാലെ രാവിലെ 8.43ന്…
Read More