എം​എ​ൽ​എ​മാ​രെ വി​ല​യ്ക്കുവാ​ങ്ങാ​ൻ ബി​ജെ​പി ശ്ര​മം; തെളിവുതേടി ക്രൈംബ്രാഞ്ച് കേജരിവാളിന്‍റെ വസതിയിൽ

ന്യൂ​ഡ​ൽ​ഹി: 25 കോ​ടി ന​ൽ​കി എം​എ​ൽ​എ​മാ​രെ വി​ല​യ്ക്കു വാ​ങ്ങാ​ൻ ബി​ജെ​പി ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജരിവാ​ളി​നോ​ട് തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ.

രാ​വി​ലെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ച് സം​ഘം കേ​ജ്രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ, തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സ് ക്രൈം​ബ്രാ​ഞ്ച് അ​ര​വി​ന്ദ് കേ​ജ്രി​വാ​ളി​നു കൈ​മാ​റി​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ എ​എ​പി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ബി​ജെ​പി തീ​വ്ര​ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ഏ​ഴ് ആം​ആ​ദ്മി എം​എ​ല്‍​എ​മാ​ർ​ക്ക് ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​തി​നാ​യി 25 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തെ​ന്നു​മാ​യി​രു​ന്നു അ​ര​വി​ന്ദ് കേ​ജ്രി​വാ​ളി​ന്‍റെ ആ​രോ​പ​ണം. ബി​ജെ​പി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.

Related posts

Leave a Comment