ജി. സുധാകരന്റെ വിശദീകരണം തള്ളി കടുത്ത പ്രതിഷേധത്തോടെ കേന്ദ്ര സര്‍ക്കാരിന്‌ കത്തെഴുതി ലോകബാങ്ക്: മന്ത്രി സുധാകരന്റെ ‘നീഗ്രോ’ പ്രയോഗം കേരളത്തിന് വരുത്തുന്നത് ശതകോടികളുടെ നഷ്ടം

കൊച്ചി: മന്ത്രി ജി. സുധാകരന്റെ നാടന്‍ ‘ നീഗ്രോ’ പ്രയോഗം കേരളത്തിന് സമ്മാനിക്കുന്നത് ശതകോടികളുടെ നഷ്ടം. ലോകത്തിനു കീഴിലുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ ആളാണെന്ന സുധാകരന്റെ വിചാരത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവം. ആ ലൈസന്‍സുകൊണ്ട് ലോകത്തെ എല്ലാവരെയും അധിക്ഷേപിക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയിരിക്കും? ഇതോടെ സുധാകരന്‍ ലോകപ്രശസ്തനായെങ്കിലും ഇദ്ദേഹത്തിന്റെ നാവു പിഴ കൊണ്ട് കേരളം മുഴുവന്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.  ലോകബാങ്ക് ഉന്നതനെ നീഗ്രോ എന്ന് വിധിച്ച് വംശീയ വെറി പ്രകടിപ്പിച്ച മന്ത്രിക്കെതിരെ കടുത്ത് അമര്‍ഷത്തിലാണ് ലോകബാങ്ക്. ഇതോടെ കേരളത്തിലെ ലോകബാങ്ക് പദ്ധതികളുടെ കാര്യം ഗോപിയാകുമോ എന്ന ആശങ്ക ശക്തമായിരിക്കയാണ്. പ്രശ്‌നം ഒരു മാപ്പു കൊണ്ടൊന്നും ഒതുങ്ങില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിലെ ഒരു മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയതും ലോകബാങ്കിന്റെ വായ്പ…

Read More