ത​മ​ന്ന പ്ര​ണ​യ​ത്തി​ൽ! വി​ജ​യി​യും ത​മ​ന്ന​യും ല​ഞ്ചി​ന് പോ​യ​തി​ന്‍റെ വീ​ഡി​യോ​ വൈറലാകുന്നു

ബോ​ളി​വു​ഡി​ലെ പു​തി​യ പ്ര​ണ​യ ജോ​ഡി​യാ​ണ് ത​മ​ന്ന​യും വി​ജ​യ് വ​ര്‍​മ​യു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും നാ​യി​ക​യും ബോ​ളി​വു​ഡി​ലെ പ്ര​തി​ഭാ​ശാ​ലി​യാ​യ ന​ട​നും ത​മ്മി​ലു​ള്ള പ്ര​ണ​യ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ലാ​ണ്.

ത​ങ്ങ​ളു​ടെ പ്ര​ണ​യം ത​മ​ന്ന​യും വി​ജ​യി​യും പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് യാ​തൊ​രു സം​ശ​യ​വു​മി​ല്ലാ​യി​രു​ന്നു.

ഇത്തവണത്തെ ​പു​തു​വ​ർ​ഷ രാ​വ് ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന വി​ജ​യി​യു​ടെയും ത​മ​ന്ന​യു​ടെയും വീ​ഡി​യോ​ക​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​ക്കു​ന്ന​ത്.

ന്യു ​ഇ​യ​ര്‍ രാ​വി​ല്‍ ഇ​രു​വ​രും ചും​ബി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് അ​ബ​ദ്ധ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ത്തി​യ​ത്. ഇ​തു വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ വി​ജ​യ് വ​ര്‍​മ​യും ത​മ​ന്ന​യും ഒ​രു​മി​ച്ച് വ​രു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യി​യും ത​മ​ന്ന​യും ല​ഞ്ചി​ന് പോ​യ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മും​ബൈ ബാ​ന്ദ്ര​യി​ല്‍ നി​ന്നു​മു​ള്ള വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും ഒ​രു​മി​ച്ച് ഒ​രു വ​ണ്ടി​യി​ലാ​ണ് റ​സ്റ്ററ​ന്‍റി​ലെ​ത്തു​ന്ന​ത്.

വാ​ഹ​ന​ത്തി​ല്‍നി​ന്നു പു​റ​ത്തി​റ​ങ്ങി​യശേ​ഷം ഇ​രു​വ​രും പാ​പ്പ​രാ​സി​ക​ളെ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​രു​വ​രും വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് പാ​പ്പ​രാ​സി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്.

ഏ​താ​നും ദി​വ​സം മു​ന്പ് ഒ​രു അ​വാ​ര്‍​ഡ് ച​ട​ങ്ങി​നി​ടെ വി​ജ​യ് വ​ര്‍​മ​യും ത​മ​ന്ന​യും ക​ണ്ടു​മു​ട്ടി​യ വീ​ഡി​യോ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ത​മ​ന്ന പാ​പ്പ​രാ​സി​ക​ളെ കാ​ണു​ന്ന​തി​നി​ടെ വി​ജ​യ് വ​ര്‍​മ​യും അ​വി​ടേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്നു നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കു​ക​യും ചെ​യ്തു.

പ​രി​പാ​ടി​യി​ല്‍ നി​ന്നു​മു​ള്ള മ​റ്റ് വീ​ഡി​യോ​ക​ളി​ലും വി​ജ​യി​യും ത​മ​ന്ന​യും ഒ​രു​മി​ച്ചി​രി​ക്കു​ന്ന​താ​യി കാ​ണാ​ന്‍ സാ​ധി​ച്ചി​രു​ന്നു. അതേസമയം വി​ജ​യ് വ​ര്‍​മ​യും ത​മ​ന്ന​യും ത​ങ്ങ​ളു​ടെ പ്ര​ണ​യം ഇ​തു​വ​രെയും പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചി​ട്ടി​ല്ല.

 

Related posts

Leave a Comment