കടം വീട്ടാൻ 200 നൽകാമെന്ന സർക്കാർ വാഗ്ദാനം പാഴായി; കോട്ടയം മെഡിക്കൽ കോളജിൽ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങു​ന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ക​ട​ബാ​ധ്യ​ത പ​രി​ഹ​രി​ക്കാ​ൻ 200 കോ​ടി ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ൽ മാ​ത്ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ശ​സ്ത്ര​ക്രി​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ങ്ങ​ൾ വാ​ങ്ങി​യ ഇ​ന​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ൽ​കാ​നു​ള്ള​ത്.

ഈ ​ഇ​ന​ത്തി​ൽ 10 കോ​ടി രൂ​പ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നു​മാ​ത്രം ന​ൽ​കാ​നു​ള്ള​ത്.

മൂ​ന്നു മാ​സം കൂ​ടു​ന്പോ​ൾ ന​ൽ​കി​യി​രു​ന്ന ഫ​ണ്ടു​ക​ളാ​ണ് ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കൊ​ടു​ക്കാ​ത്ത​ത്. സാ​ധാ​ര​ണ​യാ​യി കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക്കാ​യി ല​ഭി​ക്കു​ന്ന തു​ക​യാ​ണ് വ​ക​മാ​റ്റി എ​ച്ച്ഡി​എ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം കൊ​ടു​ക്കു​ന്ന​തും സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തും.

എ​ന്നാ​ൽ കാ​സ്പി​ന്‍റെ ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ഠി​ന​ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ക​നി​ഞ്ഞി​ട്ടി​ല്ല.

ശ​സ്ത്ര​ക്രി​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത കാ​ര​ണം ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ​വി​ഭാ​ത്തി​ലെ ശ​സ്ത്ര​ക്രി​യ​ക​ൾ​വ​രെ മാ​റ്റി​വ​യ്ക്കു​ക​യാ​ണ്.

ശ​സ്ത്ര​ക്രി​യ മാ​റ്റി​വ​ച്ച​തു മൂ​ലം ഒ​രു രോ​ഗി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ രോ​ഗി​യു​ടെ ബ​ന്ധു ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment