ഒ​രു നി​മി​ഷ​ത്തെ മ​യ​ക്ക​ത്തി​ന് വ​ലി​യവി​ല കൊ​ടു​ക്കേ​ണ്ടി​വ​രും… മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മോട്ടോർ വാഹനവകുപ്പ്. പ​ല​ർ​ക്കും ഉ​ണ്ടാ​കു​ന്ന തെ​റ്റാ​യ ഒ​രു ചി​ന്താ​ഗ​തി​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​രം യാ​ത്ര​ക​ൾ യാ​തൊ​രു ത​ട​സ​വും കൂ​ടാ​തെ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് എ​ത്ര​യും വേ​ഗം എ​ത്തി​ച്ചേ​രാം എ​ന്ന​ത്. എ​ന്നാ​ൽ അ​തി​ൽ പ​തു​ങ്ങി ഇ​രി​ക്കു​ന്ന ഒ​രു അ​പ​ക​ടം ഉ​ണ്ട്. എ​ന്തെ​ന്നാ​ൽ ന​മ്മ​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു രാ​ത്രി​യി​ൽ വി​ശ്ര​മി​ക്കു​ന്ന​വ​രാ​ണ്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ന​മ്മു​ടെ വി​ശ്ര​മ​വേ​ള​ക​ൾ ആ​ക്കാ​ൻ ന​മ്മു​ടെ ശ​രീ​രം അ​തി​ന്‍റേ​താ​യ രീ​തി​യി​ൽ തു​ല​നം ചെ​യ്തു നി​ർ​ത്തി​യി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​രം വേ​ള​ക​ളി​ലാ​ണ് ന​മ്മ​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്തു​വാ​ൻ ത​യാറെ​ടു​ക്കു​ന്ന​ത്. അ​വി​ടെ പ​തി​യി​രി​ക്കു​ന്ന ആ ​വ​ലി​യ അ​പ​ക​ട​ത്തെ ന​മ്മ​ൾ മ​ന​സിലാ​ക്കു​ക. രാ​ത്രി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ക്ഷീ​ണം ന​മ്മ​ൾ തി​രി​ച്ച​റി​ഞ്ഞ്, ആ ​ക്ഷീ​ണ​ത്തി​ന് റ​സ്റ്റ് എ​ടു​ത്ത് കൃ​ത്യ​മാ​യി ഉ​റ​ങ്ങി ക്ഷീ​ണം മാ​റ്റി​യ​തി​നു​ശേ​ഷം മാ​ത്രം യാ​ത്ര തു​ട​ര​ണ​മെ​ന്ന് എം​വി​ഡി ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ യാ​ത്ര ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍, ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍​ക്കൊ​പ്പം ഒ​രാ​ളെ മാ​ത്ര​മേ നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. പ​ക്ഷേ വാ​ഹ​ന​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ ക​യ​റി​യ ട്രി​പ്പി​ള്‍ റൈ​ഡിം​ഗ് സ​ര്‍​ക്ക​സ് നി​ത്യ​കാ​ഴ്ച​യാ​ണ്. ഇ​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്. അ​ടി​യ​ന്തി​ര​ഘ​ട്ട​ത്തി​ല്‍ കൈ​ത്താ​ങ്ങ് ആ​കേ​ണ്ട ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ നി​ഷേ​ധി​ക്ക​പ്പെ​ടാ​നും ഇ​ത് കാ​ര​ണ​മാ​കാ​മെ​ന്ന് എം​വി​ഡി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment