ര​ജ​നി​യേ​ക്കാ​ൾ 40 വ​യ​സ് കു​റ​വു​ള്ള നാ​യി​ക! ജ​യി​ല​റി​ൽ ര​ജ​നി​യു​ടെ നാ​യി​ക ത​മ​ന്ന?

തെ​ന്നി​ന്ത്യ​യു​ടെ സ്റ്റൈ​ല്‍ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന്‍റെ സി​നി​മ​ക​ള്‍​ക്ക് വേ​ണ്ടി ആ​രാ​ധ​ക​ര്‍ എ​ന്നും ആ​കാം​ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ത്തി​ല്‍ ഒ​രു സി​നി​മ എ​ന്ന നി​ല​യി​ലാ​ണ് ര​ജ​നി​കാ​ന്ത് അ​ഭി​ന​യി​ക്കു​ന്ന​ത്.

അ​തേ സ​മ​യം ര​ജ​നി​യു​ടെ പു​തി​യ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചി​ല വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്ത് വ​രു​ന്ന​ത്.

ജ​യി​ല​ര്‍ ആ​ണ് ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന പു​തി​യ സി​നി​മ. ഓഗ​സ്റ്റ് പ​തി​ന​ഞ്ചി​നോ ഇ​രു​പ​തി​നോ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ചി​ത്ര​ത്തി​ല്‍ ര​ജ​നി​യു​ടെ നാ​യി​ക​യാ​യി​ട്ടെ​ത്തു​ന്ന ന​ടി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

നെ​ല്‍​സ​ന്‍ ദി​ലീ​പ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത് സ​ണ്‍ പി​ക്‌​ചേ​ഴ്‌​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ജ​യി​ല​ര്‍. അ​നി​രു​ദ്ധാ​ണ് സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന​തും.

ക​ന്ന​ട​ത്തി​ലെ സൂ​പ്പ​ര്‍​താ​രം ശി​വ​രാ​ജ് കു​മാ​റും ന​ടി ര​മ്യ കൃ​ഷ്ണ​നും ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ കു​റി​ച്ചി​ട്ടു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ര​ജ​നി​യു​ടെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ റാ​യി അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ലാ​ണ് ആ​ദ്യം റി​പ്പോ​ര്‍​ട്ട് വ​ന്ന​ത്.

അ​തു​പോ​ലെ ര​ജ​നി​യു​ടെ ചെ​റു​പ്പ​ക്കാ​ലം ചെ​യ്യാ​ന്‍ ന​ട​ന്‍ ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ എ​ത്തു​മെ​ന്ന ത​ര​ത്തി​ലും വാ​ര്‍​ത്ത പ്ര​ച​രി​ച്ചു.

എ​ന്നാ​ലി​പ്പോ​ള്‍ കോ​ളി​വു​ഡി​ല്‍ മ​റ്റൊ​രു വാ​ര്‍​ത്ത​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്തി​ന്‍റെ നാ​യി​ക​യാ​യി ന​ടി ത​മ​ന്ന ഭാ​ട്ടി​യ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് പു​തി​യ വി​വ​രം.

ഈ ​വാ​ര്‍​ത്ത സ​ത്യ​മാ​ണെ​ങ്കി​ല്‍ ത​ന്നെ​ക്കാ​ളും നാ​ല്‍​പ​ത് വ​യ​സി​ന് പ്രാ​യം കു​റ​വു​ള്ള നാ​യി​ക​യു​ടെ കൂ​ടെ​യാ​വും ര​ജ​നി അ​ഭി​ന​യി​ക്കു​ക.

നി​ല​വി​ല്‍ ര​ജ​നി​കാ​ന്തി​ന് 71 വ​യ​സാ​ണ്. ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നും അ​റി​യു​ന്നു.

എ​ന്നാ​ല്‍ സ്‌​ക്രീ​നി​ല്‍ പ്ര​ണ​യ​വും കോ​മ​ഡി​യും ആ​ക്ഷ​നു​മൊ​ക്കെ അ​ന​യാ​സം കൈ​കാ​ര്യം ചെ​യ്യാ​ന്‍ ര​ജ​നി​കാ​ന്തി​ന് സാ​ധി​ക്കു​ന്ന​തി​നെ​യാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment