ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജി​ൽ 520 മൈ​ൽ ! സൗ​ദി​യു​ടെ നി​ര​ത്തു​ക​ൾ വാ​ഴാ​ൻ ലൂ​സി​ഡ് എ​യ​ർ ഇ​ല​ക്‌ട്രിക്ക​ൽ കാ​ർ

ലോ​ക​ത്തെ പ്ര​മു​ഖ ഇ​ല​ക്ട്രി​ക് കാ​റാ​യ ലൂ​സി​ഡ് എ​യ​ർ ഇ​ല​ക്ട്രി​ക്ക​ൽ കാ​ർ അ​ടു​ത്ത വ​ർ​ഷം സൗ​ദി വി​പ​ണി​യി​ൽ ഇ​റ​ങ്ങു​മെ​ന്ന് ലൂ​സി​ഡ് എ​യ​ർ ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

അ​തി​വേ​ഗ ചാ​ർ​ജിം​ഗ് സം​വി​ധാ​ന​മു​ള്ള ലൂ​യി​ഡ് എ​യ​ർ കാ​ർ ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജി​ൽ 520 മൈ​ൽ വ​രെ യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ആ​ഡം​ബ​ര കാ​റാ​ണ്.

അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം കാ​റു​ക​ൾ സൗ​ദി വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ലൂ​യി​ഡ് ക​ന്പ​നി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 80,000 ഡോ​ള​റാ​ണ് ഒ​രു കാ​റി​ന്‍റെ വി​ല. എ​ക​ദേ​ശം 63 ല​ക്ഷം രൂ​പ വി​ല വ​രും.

Related posts

Leave a Comment