ടെ​റ​സി​ന് മു​ക​ളി​ൽ മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ കാ​ർ​ഷി​ക വി​പ്ല​വം; പ​ന്നി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സ​ഹ​ദാ​ണ്  ടെറസ് കൃഷിയിൽ വിജയം കൊയ്യുന്നത്

മു​ക്കം: വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്ത് വി​ജ​യം വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു മൂ​ന്നാം ക്ലാ​സു​കാ​ര​ൻ. പ​ന്നി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സ​ഹ​ദാ​ണ് പു​തി​യ കൃ​ഷി​പാ​ഠം ര​ചി​ച്ച​ത്.

രാ​വി​ലെ സ്കൂ​ളി​ൽ പോ​വു​ന്ന​തി​ന് മു​ന്പും വൈ​കി​ട്ട് സ്കൂ​ൾ വി​ട്ട​തി​ന് ശേ​ഷ​വു​മാ​ണ് പ​രി​പാ​ല​നം . പ​യ​ർ, വെ​ണ്ട, വ​ഴു​തി​ന, ത​ക്കാ​ളി, ചു​ര​ങ്ങ, ചീ​ര, കാ​ബേ​ജ് എ​ന്നി​വ​ക്കൊ​പ്പം ത​ണ്ണി​മ​ത്ത​നും ഈ ​ടെ​റ​സ്സി​ൽ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു​ണ്ട്. 100 ഓ​ളം ഗ്രോ​ബാ​ഗു​ക​ളി​ലാ​ണ് കൃ​ഷി.

പൂ​ർ​ണ്ണ​മാ​യും ജൈ​വ രീ​തി​യി​ലു​ള്ള കൃ​ഷി​ക്ക് ചാ​ണ​ക​പ്പൊ​ടി മാ​ത്ര​മാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. കൊ​ടി​യ​ത്തൂ​ർ കൃ​ഷി ഓ​ഫീ​സ​ർ എം.​എം.​സ​ബീ​ന, ഓ​മ​ശേ​രി കൃ​ഷി ഓ​ഫീ​സ​ർ സാ​ജി​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ ഉ​പ​ദേ​ശ നി​ർ​ദേ​ശ​വും മാ​താ​വ് മു​ൻ​ഷി​റ​യു​ടെ സ​ഹാ​യ​വും സ​ഹ​ദി​ന് ക​രു​ത്താ​യി. സ​ഹ​ദി​നൊ​പ്പം എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് സ​ഹ​ലും ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി കൂ​ടെ​യു​ണ്ട്.

Related posts