സിനിമാ ജീവിതത്തിന്റെ ആദ്യകാലം! താന്‍ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപസ്; പേര് പറയില്ലെന്നും ജെനിഫര്‍

ന്യൂ​യോ​ർ​ക്ക്: താ​ൻ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ഹോ​ളി​വു​ഡ് ന​ടി​യും ഗാ​യി​ക​യു​മാ​യ ജെ​നി​ഫ​ർ ലോ​പ്പ​സിന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സി​നി​മാ ജീ​വി​ത​ത്തിന്‍റെ ആ​ദ്യ​കാ​ല​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഓ​ഡി​ഷ​ന് എ​ത്തി​യ ത​ന്നോ​ട് സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​ഞ്ഞു.

ഹാ​ർ​പെ​ർ​സ് ബ​സാ​ർ മാ​ഗ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ജെ​നി​ഫ​ർ പ​ങ്കു​വച്ച​ത്. ഓ​ഡി​ഷ​നു ചെ​ന്ന​പ്പോ​ൾ ഷ​ർ​ട്ട് മാ​റ്റി മാ​റി​ടം ന​ഗ്ന​മാ​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​ക്കാ​ര്യം ക​ടു​ത്ത​ഭാ​ഷ​യി​ൽ നി​ര​സി​ക്കു​ക​യി​രു​ന്നു​വെ​ന്നും ലോ​പ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ സം​വി​ധാ​യ​ക​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ന​ടി ത​യാ​റാ​യി​ല്ല. ത​ന്‍റെ ആ​ദ്യകാ​ല​സി​നി​മ​യി​ലെ സം​വി​ധാ​യ​ക​നാ​ണ് ഇ​ത്ത​ര​ത്തി​ൽ​ പെ​രു​മാ​റി​യ​തെ​ന്ന് ജെ​നി​ഫ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ, പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന “മീ ടൂ’ ​കാന്പ​യി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി സ്ത്രീ​ക​ൾ ത​ങ്ങ​ൾ​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts