ദാനം ചെയ്യാൻ നീട്ടിവളർത്തിയ മുടി അധ്യാപകർക്ക് ഇഷ്ടമായില്ല; സ്കൂൾ പ്രവേശനം നിഷേധിച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ; പരാതിയുമായി കുടുംബം

മ​ല​പ്പു​റം: തി​രൂ​രി​ൽ ത​ല​മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ ആ​ൺ​കു​ട്ടി​ക്ക് സ്കൂ​ൾ അ​ധി​കൃ​ത​ർ ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​താ​യി പ​രാ​തി.

തി​രൂ​ർ എം​ഇ​ടി സി​ബി​എ​സ്ഇ സ്കൂ​ളി​നെ​തി​രെയാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നിരിക്കുന്നത്. അ​ഞ്ച് വ​യ​സു​കാ​ര​നാ​യ ആ​ൺ​കു​ട്ടി ത​ല​മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ​തി​നാ​ലാ​ണ് സ്കൂ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​വ് ചൈ​ൽ​ഡ്‌​ലൈ​നി​ൽ പ​രാ​തി ന​ൽ​കി. സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്ന് ചൈ​ൽ​ഡ്‌​ലൈ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, കു​ട്ടി മ​റ്റൊ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി. ദാ​നം ചെ​യ്യാ​നാ​ണെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​ട്ടി​യു​ടെ ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

Related posts

Leave a Comment