കണ്ണൂർ: വി.എസ്. അച്യുതാനന്ദൻ മരിച്ചതായുള്ള വാർത്ത ചായക്കടയിൽവച്ച് പറഞ്ഞതിനെച്ചൊല്ലി വാക്കേറ്റവും ഏറ്റുമുട്ടലും. ഏച്ചൂരിലെ ഒരു ചായക്കടയിൽ ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം.
വി.എസ്. മരിച്ചതിനു പിന്നാലെ മൊബൈൽ ഫോണിൽ വന്ന വാർത്ത വായിച്ച് ഇക്കാര്യം ഒരാൾ പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്നയാൾ നിഷേധിച്ചു.
തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. നാൽപത്തെട്ടുകാരനും അന്പത്തെട്ടുകാരനുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും പരിക്കേറ്റു. ഇരുവർക്കും പരാതികളില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.