കുടുംബവഴക്ക്! ഭാര്യയുടെ മൂക്ക്​ യുവാവ് കടിച്ചെടുത്തു; ദിനേഷ്​ ജോലിക്ക്​ പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന

ഭോപ്പാൽ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു.

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടീന എന്ന യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ദിനേഷ് മാലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2008ലാണ് ദിനേഷും ടീനയും വിവാഹിതരായത്. ഇവർക്ക് രണ്ടു പെൺമക്കളുമുണ്ട്. ദിനേഷ്​ ജോലിക്ക്​ പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന പോലീസിന് മൊഴി നൽകി.

ഗാർഹിക പീഡനത്തെ തുടർന്ന് ടീന രണ്ടു പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.

കോടതിയെ സമീപിച്ച്​ ഭർത്താവിൽനിന്ന്​ ജീവനാംശം വേണമെന്നും​ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ദിനേഷ് ടീനയുടെ വീട്ടിലെത്തി മൂക്ക് കടിച്ചെടുത്തത്.

Related posts

Leave a Comment