ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീപി​ടി​ച്ചു;  ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീപി​ടി​ച്ചു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു. ഇ​ന്നു രാ​വി​ലെ 10.15 നാ​ണ് അ​പ​ക​ടം. ചു​ര​ത്തി​ൽ ആ​റാം വ​ള​വി​നും ഏ​ഴാം വ​ള​വി​നു​മി​ട​യി​ലാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട്ടു നി​ന്ന് വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ൽ പ​തി​നൊ​ന്നു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ ഡ്രൈ​വ​ർ വാ​ഹ​നം സൈ​ഡാ​ക്കി നി​ർ​ത്തി.

യാ​ത്ര​ക്കാ​രെ​ല്ലാം ഉ​ട​നെ ത​ന്നെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ർ​ക്കും പ​രി​ക്കി​ല്ല. താ​മ​ര​ശേ​രി​യി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും വാ​ഹ​നം ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Related posts

Leave a Comment