അബുജ: മധ്യ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ബെന്യു സംസ്ഥാനത്ത് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു ആക്രമണം. അഹുമേ ഓണ്ടോന ഗ്രാമങ്ങളിൽ 34 പേരും ശനിയാഴ്ച പത്തു പേരുമാണു മരിച്ചത്.
രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളും മരിച്ചു. നിരവധി വീടുകളും കൃഷിയിടങ്ങളും അക്രമകാരികൾ നശിപ്പിച്ചു. മുസ്ലിം നാടോടി ഗോത്രവർഗക്കാരായ ഫുലാനികൾ കർഷകരായ ഗ്രാമീണർക്കുനേരേ സ്ഥിരമായി ആക്രമണങ്ങൾ നടത്താറുണ്ട്.
ക്രൈവസ്ത വിഭാഗക്കാരാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നവരിലധികവും.