ടെ​സ്റ്റ് റാ​ങ്കിം​ഗ്: ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ഇ​ന്ത്യ, തൊ​ട്ടു​പി​ന്നി​ൽ കി​വീ​സ്ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട പു​തി​യ റാ​ങ്കിം​ഗ് അ​നു​സ​രി​ച്ചാ​ണി​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ളാ​യ ന്യൂ​സീ​ല​ൻ​ഡി​നെ​ക്കാ​ൾ (120) ഒ​രു പോ​യി​ന്‍റ് മു​ന്നി​ലാ​ണ് ഇ​ന്ത്യ.

ഇം​ഗ്ല​ണ്ട്(109) മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഓ​സ്ട്രേ​ലി​യ​യെ പി​ന്തു​ള്ള​യാ​ണ് ഇം​ഗ്ല​ണ്ട് മൂ​ന്നാ​മ​തെ​ത്തി​യ​ത്. നാ​ലാ​മ​തു​ള്ള ഓ​സ്ട്രേ​ലി​യ​യ്ക്ക് 108 പോ​യി​ന്‍റു​ണ്ട്. മൂ​ന്ന് റേ​റ്റിം​ഗ് പോ​യി​ന്‍റ് ഉ​യ​ര്‍​ന്നെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍(94) അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് എ​ട്ടാം സ്ഥാ​ന​ത്ത് നി​ന്ന് ആ​റാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 2013ന് ​ശേ​ഷം വി​ൻ​ഡീ​സ് നേ​ടു​ന്ന ഉ​യ​ര്‍​ന്ന സ്ഥാ​ന​മാ​ണി​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ 2-0ന്‍റെ വി​ജ​യ​വും ല​ങ്ക​യോ​ട് 0-0ന്‍റെ സ​മ​നി​ല​യും വി​ൻ​ഡീ​സി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി.

80 പോ​യി​ന്‍റു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ഏ​ഴാം സ്ഥാ​ന​ത്ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം റാ​ങ്കിം​ഗി​ലാ​ണ് ടീം. ​ശ്രീ​ല​ങ്ക​യും(78), ബം​ഗ്ലാ​ദേ​ശും(46), സിം​ബാ​ബ്‌​വെ​യു​മാ​ണ്(35) എ​ന്നി​വ​ർ യ​ഥാ​ക്ര​മം എ​ട്ടു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

Related posts

Leave a Comment