രാത്രിയിൽ കഞ്ഞികുടിക്കാൻ സുഹൃത്തിന്‍റെ വീട്ടിൽപോയി; വാതിൽ തുറന്ന സത്രീ എന്നെ കണ്ട് ഞെട്ടി; അനുഭവം പങ്കുവച്ച് ടിജി രവി

ഒ​രു ദി​വ​സം കു​റ​ച്ച് ക​ഞ്ഞി കു​ടി​ക്കാ​ൻ തോ​ന്നി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു സു​ഹൃ​ത്തി​നെ വി​ളി​ച്ചു ചോ​ദി​ച്ചു, വീ​ട്ടി​ൽ വ​ന്നാ​ൽ കു​റ​ച്ച് ക​ഞ്ഞി കി​ട്ടു​മോ​യെ​ന്ന്. അ​ങ്ങ​നെ അ​ദ്ദേ​ഹം എ​ന്നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു.

അ​ന്ന് രാ​ത്രി ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി. വീ​ട്ടി​ലെ​ത്തി ബെ​ല്ല​ടി​ച്ച​പ്പോ​ൾ അ​വി​ടു​ത്തെ ജോ​ലി​ക്കാ​രി​യാ​ണ് വ​ന്ന​ത്. അ​വ​ർ എ​ന്നെ ക​ണ്ട​തും പേ​ടി​ച്ചു​പോ​യി. അ​യ്യോ! എ​ന്നും പ​റ​ഞ്ഞ് അ​വ​ർ വാ​തി​ല​ട​ച്ചു.

പി​ന്നെ​യ​വ​ർ വാ​തി​ൽ തു​റ​ന്നി​ട്ടി​ല്ല. ജ​ന​വാ​തി​ലി​ന്‍റെ അ​ടു​ത്തുനി​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു. ഇ​വി​ടെ​യാ​രു​മി​ല്ല സ​ർ പു​റ​ത്ത് പോ​യെ​ന്ന്. എ​ന്‍റെ കൂ​ടെ നാ​ട​ക​ത്തി​ലും സി​നി​മ​യി​ലു​മൊ​ക്കെ അ​ഭി​ന​യി​ച്ച ഒ​രു സു​ഹൃ​ത്തു​ണ്ടാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ദ്ദേ​ഹ​ത്തി​ന് ഓ​ഫീ​സു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ലി​ഫ്റ്റി​ൽ ക​യ​റി​യ​പ്പോ​ൾ അ​തി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ലി​ഫ്റ്റി​ന്‍റെ ഒ​രു മൂ​ല​യ്ക്ക് മാ​റി​നി​ന്നു.

ഇ​വ​ർ ത​മ്മി​ലെ​ന്തോ സം​സാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഫ​സ്റ്റ് ഫ്ളോ​ർ എ​ത്തി​യ​പ്പോ​ൾ ത​ന്നെ അ​വ​ർ ഇ​റ​ങ്ങി​പ്പോ​യി. എ​നി​ക്ക് മ​ന​സി​ലാ​യി അ​വ​രെ​ന്നെ ക​ണ്ട് പേ​ടി​ച്ചെന്ന്. -ടി.​ജി. ര​വി

Related posts

Leave a Comment