പാറായി ബാബു; ഖാ​ലി​ദി​നെ​യും ഷ​മീ​റി​നെ​യും കുത്തി വീഴ്ത്തി; അടിയേറ്റ് വീണ അളിയനേയും  എടുത്തുകൊണ്ട് രക്ഷപ്പെട്ടത് ഉടുതുണിപോലുമില്ലാതെ; പ്രതികളെ റെക്കോർഡ് വേഗത്തിൽ  അകത്താക്കി പോലീസ്

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​ക്കി​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​താ​യും അ​ന്വേ​ഷ​ണം എ​ത്ര​യുംവേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എ​എ​സ്പി നി​ധി​ൻ രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗം നെ​ട്ടൂ​ർ ഇ​ല്ലി​ക്കു​ന്ന്‌ ത്രി​വ​ർ​ണ ഹൗ​സി​ൽ കെ.​ഖാ​ലി​ദ്, ഖാ​ലി​ദി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വും സി​പി​എം നെ​ട്ടൂ​ർ ബ്രാ​ഞ്ചം​ഗ​വു​മാ​യ നെ​ട്ടൂ​ർ പൂ​വ​നാ​ഴി വീ​ട്ടി​ൽ ഷ​മീ​ർ എ​ന്നി​വ​രെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റെ​ക്കോ​ർ​ഡ് വേ​ഗ​ത​യി​ലാ​ണ് ത​ല​ശേ​രി പോ​ലീ​സ് മു​ഴു​വ​ൻ പ്ര​തി​ക​ളെയും പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ നി​ട്ടൂ​ർ ചി​റ​ക്ക​ക്കാ​വ് മു​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ജാ​ക്സ​ൺ (28), വ​ട​ക്കു​മ്പാ​ട് ന​മ്പ്യാ​ർ പീ​ടി​ക വ​ണ്ണാ​ത്തി​ന്‍റെ​വി​ട ന​വീ​ൻ (32), വ​ട​ക്കു​മ്പാ​ട് പാ​റ​ക്കെ​ട്ട് സു​ഹ​റാ​സി​ൽ ഫ​ർ​ഹാ​ൻ (20), നി​ട്ടൂ​ർ വെ​ള്ളാ​ട​ത്തി​ൽ പാ​റാ​യി ബാ​ബു എ​ന്ന സു​രേ​ഷ് ബാ​ബു (41), വ​ട​ക്കു​മ്പാ​ട് തേ​രേ​ക്കാ​ട്ടി​ൽ അ​രു​ൺ കു​മാ​ർ (38) , പി​ണ​റാ​യി പു​തു​ക്കു​ടി വീ​ട്ടി​ൽ സ​ന്ദീ​പ് ( 38), പി​ണ​റാ​യി പ​ട​ന്ന​ക്ക​ര വാ​ഴ​യി​ൽ വീ​ട്ടി​ൽ സു​ജി​ത്ത്കു​മാ​ർ (45) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

മണിക്കൂറുകൾക്കുള്ളിൽ പ്ര​തി​ക​ൾ വ​ല​യി​ൽ കു​രു​ങ്ങി
ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ എ​എ​സ്പി നി​ധി​ൻ രാ​ജ്, കൂ​ത്തു​പ​റ​മ്പ് എ​സി​പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, ഇ​രി​ട്ടി ഡി ​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ൽ, ത​ല​ശേ​രി സി​ഐ എം.​അ​നി​ൽ എ​ന്നി​വ​ർ പ്ര​തി​കളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ക്കുക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന് ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ജാ​ക്സ​ൺ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ സി​ഐ അ​നി​ലും സം​ഘ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ര​ക്ഷ​പെ​ട്ട മു​ഖ്യ​പ്ര​തി പാ​റാ​യി ബാ​ബു​വി​ന്‍റെ​യും സ​ഹാ​യി​ക​ളു​ടേ​യും നീ​ക്കം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച പോ​ലീ​സ് അ​വ​രെ​യും പി​ടി​കൂ​ടി. കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും വ​ല​യി​ലാ​യ​തോ​ടെ കേ​സ​ന്വേ​ഷ​ണ​വും എ​ളു​പ്പ​ത്തി​ലാ​യി.

ഉ​ടു​തു​ണി​യി​ല്ലാ​തെ പാ​റാ​യി ബാ​ബു
ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം മു​ഖ്യ​പ്ര​തി പാ​റാ​യി ബാ​ബു ര​ക്ഷ​പെ​ട്ട​ത് ഉ​ടു​തു​ണി​യി​ല്ലാ​തെ. ഖാ​ലി​ദി​നെ​യും ഷ​മീ​റി​നെ​യും കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം അ​ടി വ​സ്ത്രം മാ​ത്രം ധ​രി​ച്ചാ​ണ് പാ​റാ​യി ബാ​ബു വീ​ന​സ് ജം​ഗ്ഷ​നി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ സീ​റ്റ് ക​വ​ർ ഉ​പ​യോ​ഗി​ച്ച് നാ​ണം മ​റ​ച്ച ബാ​ബു അ​ക്ര​മ​ത്തി​നി​ട​യി​ൽ ക​ല്ല് കൊ​ണ്ട് അ​ടി​യേ​റ്റ് വീ​ണ ഭാ​ര്യാ സ​ഹോ​ദ​ര​ൻ ജാ​ക്സ​നെ​യും താ​ങ്ങി​യെ​ടു​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ​കൊ​ണ്ട് ലു​ങ്കി വാ​ങ്ങി​പ്പി​ക്കു​ക​യും അ​വി​ടെ നി​ന്നു ലു​ങ്കി ധ​രി​ച്ച് ര​ക്ഷ​പെ​ടു​ക​യുമാ​യി​രു​ന്നു.

മയക്കുമരുന്ന് വി​ല്പ​ന, വാ​യ്പ മു​ട​ങ്ങ​ൽ
മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യെ ചോ​ദ്യം ചെ​യ്ത​തും ജാ​ക്സ​ന്‍റെ സ​ഹോ​ദ​ര​ൻ ജോ​ൺ​സ​ന്‍റെ ഓ​ട്ടോ​റി​ക്ഷ വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വി​ദേ​ശ​ത്തു​ള്ള ജോ​ൺ​സ​ൺ ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ 3,75,000 രൂ​പ​ക്ക് ശ്രീ​രാ​ഗ് എ​ന്ന​യാ​ൾ​ക്ക് വി​ൽ​ക്കു​ക​യും ഒ​രു ല​ക്ഷം കൈ​പ്പ​റ്റു​ക​യും ചെ​യ്തു. ബാ​ക്കി തു​ക വാ​യ്പ എ​ടു​ത്ത സ്ഥാ​പ​ന​ത്തി​ൽ ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​നു​മാ​യി​രു​ന്നു ധാ​ര​ണ.

എ​ന്നാ​ൽ, വാ​യ്പ അ​ട​വ് മു​ട​ങ്ങി​യ​തി​നെത്തു​ട​ർ​ന്ന് ജോ​ൺ​സ​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ജാ​ക്സ​ൺ ഓ​ട്ടോ​റി​ക്ഷ തി​രി​ച്ചെ​ടു​ത്തു. ഇ​തേത്തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും കൊ​ല​പാ​ത​ക​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു

 

Related posts

Leave a Comment