തൃശൂരിൽ സ്വ​കാ​ര്യ ബ​സ് പത്തടിത്താഴ്ചയിലേക്ക് മ​റി​ഞ്ഞു;രണ്ടുപേരുടെ നില ഗുരുതരം; ഇടറോഡിൽ മറ്റൊരു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് അപകടം

സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ണ്ടാ​ഴി (തൃ​ശൂ​ർ): തൃ​ശൂ​ർ – പ​ഴ​യ​ന്നൂ​ർ സം​സ്ഥാ​നപാ​ത കൊ​ണ്ടാ​ഴി​യി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തൃ​ശൂ​രി​ൽ നി​ന്ന് തി​രു​വി​ല്വാ​മ​ല​യി​ലേ​ക്ക​വ​രി​ക​യാ​യി​രു​ന്ന സു​മം​ഗ​ലി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

ഇ​ന്നു​രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ സു​മം​ഗ​ലി ബ​സ് ഏ​ക​ദേ​ശം പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ൽ അ​പ്പോ​ൾ 30 ല​ധി​കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു.

ഉ​ട​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും, പോ​ലീ​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള പ​ഴ​യ​ന്നൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

യാ​ത്ര​ക്കാ​ർ​ക്കു നി​സാ​ര പ​രി​ക്കാ​ണെ​ങ്കി​ലും ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ‍ഒ​രു യാ​ത്ര​ക്കാ​രി​ക്കും ഗു​രു​ത​രമായി പ​രി​ക്കേറ്റിട്ടുണ്ട്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

സം​സ്ഥാ​നപാ​ത​യി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ചെ​റി​യ വ​ഴി​യി​ലൂ​ടെ തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തു​വ​ഴി വ​രു​ന്പോ​ൾ മ​റ്റൊ​രു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സ് മ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളും യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു. രാ​വി​ലെയായതിനാൽ നി​ര​വ​ധി സ്കൂ​ൾ കു​ട്ടി​ക​ളും ബ​സി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment