“മ​ക​ളെ ഉ​പ​ദേ​ശി​ക്ക​ണം’… ബോം​ബ് നി​ർ​മാ​ണ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ യു​വ​തി​ക്കു ഭീ​ഷ​ണി; വീ​ട്ടി​ലെ​ത്തി​യ​ത് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും സി​പി​എം പ്ര​വ​ർ​ത്ത​രു​മെ​ന്ന് യു​വ​തി

ത​ല​ശേ​രി: ബോം​ബ് നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. പ​ഞ്ചാ​യ​ത്ത് മെം​ബ​റും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി “മ​ക​ളെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്നും അ​മ്മ​യോ​ട് പ​റ​ഞ്ഞ​താ​യി യു​വ​തി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇതുസംബന്ധിച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​മെ​ന്നും യു​വ​തി അറിയിച്ചു.

എ​ര​ഞ്ഞോ​ളി​യി​ൽ തേങ്ങ പെറുക്കാൻ പോയ വ​യോ​ധി​ക​ൻ ബോം​ബ് പൊ​ട്ടി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അയൽവാ​സി​യാ​യ സീ​ന പ്ര​ദേ​ശ​ത്ത് പ​തി​വാ​യി ബോം​ബ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​യും പ​ല​ത​വ​ണ പ​റ​മ്പു​ക​ളി​ല്‍നി​ന്ന് ബോം​ബ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

യു​വ​തി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ ഇ​ന്ന​ലെ ത​ന്നെ സി​പി​എം നേതാക്കൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​മു​ഴ​ക്കി​യ​താ​യി പ​രാ​തി വ​ന്നി​രി​ക്കു​ന്ന​ത്.

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​നും എ​ര​ഞ്ഞോ​ളി സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നും വി​ളി​പ്പാ​ട​ക​ലെ​യു​ള്ള വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ സ്ഫോ​ട​നം ന​ട​ന്ന​ത്.

സ്റ്റീ​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ വേ​ലാ​യു​ധ​ന്‍ എന്നയാൾ കൊ​ല്ല​പ്പട്ടു. തേ​ങ്ങ പെ​റു​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ കി​ട്ടി​യ സ്റ്റീ​ല്‍ പാ​ത്രം തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്‌​ഫോ​ട​നം.

Related posts

Leave a Comment